വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണം -വി.ഡി. സതീശൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ സമരത്തിൽ പ​ങ്കെടുത്ത വനിത പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

വളരെ മോശമായാണ് പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പെരുമാറിയത്. സമരത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകയുടെ വസ്ത്രം പുരുഷ പോലീസുകാരൻ വലിച്ചുകീറി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ തല്ലി പരിക്കേൽപ്പിച്ചു. പെൺകുട്ടികളെ ലാത്തി കൊണ്ട് കുത്തിയത് പുരുഷ പോലീസുകാരാണ്. പരിക്കേറ്റ വനിത പ്രവർത്തകരെ തടഞ്ഞുവച്ചു. അവരെ തന്റെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അനാവശ്യമായി പോലിസ് പെൺകുട്ടികൾക്ക് നേരെ ആക്രമണം നടത്തിയതാണ് സ്ഥിതി വഷളാകാൻ കാരണമെന്നും വി.ഡി. സതീശൻ ആരോപിച്ചു. പൊലീസിനെ അഴിഞ്ഞാടാൻ വിട്ടിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. അനാവശ്യമായി ഒരാളെയും തൊടാൻ പോലും സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ​

Tags:    
News Summary - VD Satheesan protesting police action against Youth Congress workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.