ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിക്കുമെന്ന് വീണ ജോർജ്

തിരുവനന്തപുരം :ആരോഗ്യ പ്രവർത്തകരുടെ നേരെയുള്ള ആക്രമം ചെറുക്കുന്നതിന് നിലവിലുള്ള നിയമത്തെ കൂടുതൽ ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി പരിഷ്കരിക്കുമെന്ന് മന്ത്രി വീണ ജോർജ്. കെ.ജി.എം.ഓ.എ അസോസിയേഷൻ ദിനാചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ചടങ്ങിൽ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എൻ സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ ജെ മുഖ്യ സന്ദേശം നൽകി. കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ സുനിൽ പി.കെ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. ജി.എസ് വിജയകൃഷ്ണൻ ട്രഷറർ ഡോ. ജോബിൻ എഡിറ്റർ ഡോക്ടർ റീന എൻ.ആർ എന്നിവർ സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി പതിനാറാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ജനറൽ ആശുപത്രി, ഒമ്പതാം വാർഡിലെ അശരണരായ രോഗികൾക്ക് ആശ്വാസവും സഹായവും പകർന്നു നൽകി സ്നേഹസമ്മാന വിതരണം നടത്തി.

Tags:    
News Summary - Veena George said that the Hospital Protection Act will be revised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.