പല സ്ഥലങ്ങളിലും പല വിലയാണ് വാങ്ങുന്നത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ കോഴി ഒഴിവാക്കി പലരും പച്ചക്കറിയിലേക്ക് മാറിയിരുന്നു. ഇതു മുതലെടുത്ത് തോന്നിയ വില ഈടാക്കുകയാണെന്നാണ് പരാതി. അളവുതൂക്ക വിഭാഗം കൃത്യമായ പരിശോധന നടത്തി കർശനനടപടിയെടുക്കണമെന്ന് ആവശ്യം ശക്തം.
കോട്ടയം: തമിഴ്നാട്ടിലെ ചൂടിൽ പച്ചക്കറി ഉൽപാദനം കുറഞ്ഞത് കേരളത്തെയും ബാധിച്ചു. പച്ചക്കറി വരവ് കുറഞ്ഞതോടെ ഭൂരിഭാഗം ഇനങ്ങൾക്കും വില കുതിച്ചുയർന്നു. കേരളത്തിലെ മഴ തമിഴ്നാട്ടിലേക്കും വ്യാപിച്ചാൽ പച്ചക്കറിവില വീണ്ടും ഉയരുമെന്നാണ് കണക്കുകൂട്ടൽ.
50 രൂപയിൽ കുറഞ്ഞ ഒരു പച്ചക്കറിയുമില്ല. ബീൻസിന്റെ വിലയാണ് ഞെട്ടിക്കുന്നത്. 60-80 രൂപയിൽ നിന്നിരുന്ന ബീൻസ് 180-200 രൂപ വരെ ആയി. വെള്ളിയാഴ്ച ബീൻസിന് 210 രൂപയാണ് വില. പച്ചപ്പയർ വില 80 മുതല്‍ 130 വരെയായി. നാടന്‍ പാവക്ക വില 100 രൂപ പിന്നിട്ടു. സാധാരണ, 40 രൂപക്കു മുകളില്‍ പോകാത്ത വെള്ളരി വില 50 രൂപയായി. വരവു പാവക്ക വില 80 രൂപ വരെയെത്തി. കാരറ്റ് വില ഏറെക്കാലമായി 80 രൂപയില്‍ താഴാത്ത അവസ്ഥയിലാണ്. ബീറ്റ്റൂട്ട്, വെണ്ടക്ക വിലയും 60 രൂപയായി. വഴുതനങ്ങ വില 50 കടന്നപ്പോള്‍, ചീര ചിലയിടങ്ങളില്‍ 80 രൂപ വരെയായി.
കാബേജ് വില 54 രൂപയായപ്പോള്‍, കോളിഫ്ലവറിന് 60 രൂപയായി. മുരിങ്ങക്കായ വില 65 കടന്നു. പച്ചമുളക് വില 90 രൂപ വരെയായി. മഴ ശക്തമായതോടെ നാടൻ പച്ചക്കറികളും വിപണിയിൽനിന്ന് അപ്രത്യക്ഷമാകും. ഇതും വിലക്കയറ്റത്തിന് കാരണമാകും. അതേ സമയം ജില്ലയിൽ ആസൂത്രിതമായി വില വർധിപ്പിക്കുന്നതായി ആക്ഷേപമുണ്ട്. ഗ്രാമപ്രദേശങ്ങളിലും വില ഉയർന്നു. പല സ്ഥലങ്ങളിലും പല വിലയാണ് വാങ്ങുന്നത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ കോഴി ഒഴിവാക്കി പലരും പച്ചക്കറിയിലേക്ക് മാറിയിരുന്നു. ഇതു മുതലെടുത്ത് തോന്നിയ വില ഈടാക്കുകയാണെന്നാണ് പരാതി. അളവുതൂക്ക വിഭാഗം കൃത്യമായ പരിശോധന നടത്തി കർശനനടപടിയെടുക്കണമെന്ന് ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആവശ്യപ്പെട്ടു.
കോട്ടയം: നിയന്ത്രണമില്ലാത്ത വിലക്കയറ്റം ഹോട്ടൽമേഖലയെയും പ്രതിസന്ധിയിലാക്കിയതായി ഹോട്ടലുടമകൾ പറയുന്നു. പച്ചക്കറിയുടെയും കോഴിയുടെയും വില കുതിച്ചുയരുകയാണ്. ഒരു കിലോ മല്ലി ഇല 70 രൂപയിൽ കിടന്നത് 180-200 ആയി. കാബേജ്, കാരറ്റ്, മുളക്, പടവലം, ചേന, ഇഞ്ചി തുടങ്ങി എല്ലാത്തിനും 40 മുതൽ 80 ശതമാനം വരെ വില ഉയർന്നു. കോഴി വില കഴിഞ്ഞ എട്ടുമാസമായി 150നു മുകളിലാണ്. ഇപ്പോൾ 165-170 ആണ് വില. ബീഫ് 360 ഉണ്ടായിരുന്നത് 400-420 വരെ ആയി. മട്ടൻ 650-700 രൂപയുണ്ടായിരുന്നത് 800-900 വരെയായി. മത്തി, അയല, കിളി മീൻ ഒക്കെ 300ന് അടുത്താണ് വില. വലിയ മീനുകൾക്ക് 50 ശതമാനത്തിനു മുകളിൽ വില കൂടി. മിക്ക പലചരക്കു സാധനങ്ങൾക്കും വില കൂടിയിട്ടുണ്ട്. മുമ്പ് ചെറുകിട ഹോട്ടലിൽ സാധനങ്ങൾ വാങ്ങാൻ 10,000 രൂപ വേണ്ടിടത്ത് ഇപ്പോൾ 14000-15000 രൂപ വേണം. ബിസിനസ് കുറയുമെന്നതിനാൽ വ്യാപാരികൾ വില കൂട്ടാൻ മടിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്ന കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെംബറും കാഞ്ഞിരപ്പള്ളി യൂനിറ്റ് പ്രസിഡന്റുമായ ഷാഹുൽ ഹമീദ് ആപ്പിൾ ബീ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.