പെരിന്തൽമണ്ണ: ഭിന്നശേഷിക്കാർ വാഹന രജിസ്ട്രേഷൻ നടത്തുമ്പോൾ ലഭ്യമാവുന്ന റോഡ് നികുതി ഇളവിന്‍റെ മാനദണ്ഡം മാറ്റണമെന്ന് ആവശ്യം. നിലവിൽ ഏഴുലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്കാണ് നികുതി ഇളവ് നൽകുന്നത്. ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന വലിയ കാറുകളും സൗകര്യപ്രദമായ വാഹനങ്ങളും ഏഴുലക്ഷത്തേക്കാൾ ഉയർന്ന വിലയുണ്ട്. വലിയ വാഹനം വാങ്ങുന്നവർക്ക് കൂടി നികുതിയിളവ് പുനഃക്രമീകരിക്കണമെന്നാണ് ആവശ്യം.
അതേസമയം, റോഡ് ടാക്സിനുമാത്രമേ ഇളവുള്ളൂ എന്നതിനാൽ വൻതുക ജി.എസ്.ടി നൽകുന്നതിൽ മാറ്റമില്ല. 5.11 ലക്ഷം ഷോറൂം വിലയുള്ള കാറിന് 56,210 രൂപയാണ് നികുതി ഇനത്തിൽ നൽകേണ്ടത്. പത്തുശതമാനത്തിന് മുകളിൽ ഈ നിരക്ക് വരുന്നുണ്ട്. ഭിന്നശേഷിക്കാർ ഈ നികുതി നൽകേണ്ട.
ഭിന്നശേഷിക്കാർക്ക് അത്യാവശ്യം വേണ്ട വീൽ ചെയർ ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ടുപോകാൻ കഴിയുന്ന വാഹനത്തിന് വിപണിയിൽ ഏഴു ലക്ഷത്തിന് മുകളിലാണ് വില.
അതിനാൽ ഈ ആനുകൂല്യം ഇവർക്ക് ലഭിക്കുന്നില്ല. നികുതി ആനുകൂല്യം നൽകാനുള്ള പരമാവധി വില ഏഴുലക്ഷത്തിൽനിന്ന് ഉയർത്തണമെന്നാണ് ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടകനകൾ ചൂണ്ടിക്കാട്ടുന്നത്. ഈ നിരക്ക് കുറഞ്ഞത് 15 ലക്ഷമെങ്കിലുമാക്കണം. അതോടൊപ്പം വൻതുക ജി.എസ്.ടി നൽകുന്നതിൽനിന്ന് ഇളവു നൽകണമെന്നും ആവശ്യപ്പെടുന്നു. പലവട്ടം നിവേദനങ്ങൾ നൽകിയെങ്കിലും പരിഗണനക്ക് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.