കൊച്ചി: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിെൻറ പ്രതികാരമാണ് വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണക്കടത്തിെൻറയും സെക്രേട്ടറിയറ്റിലെ തീപിടിത്തത്തിെൻറയും പേരിൽ നടത്തിയ കലാപ ശ്രമങ്ങൾക്ക് ജനപിന്തുണ കിട്ടാതായപ്പോൾ വ്യാപക അക്രമങ്ങൾക്കായി അണികളെ കയറൂരി വിട്ടിരിക്കുകയാണ് കോൺഗ്രസ്. അതിെൻറ ഭാഗമായാണ് വെഞ്ഞാറമൂട് സംഭവം. സി.പി.എം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന കരിദിനാചരണത്തിെൻറ കൊച്ചിയിലെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിൽനിന്ന് പ്രവർത്തകർ കൂട്ടത്തോടെ സി.പി.എമ്മിലേക്ക് ഒഴുകുന്നതിന് തടയിടാനുള്ള ലക്ഷ്യംകൂടി ഇരട്ട കൊലപാതകത്തിന് പിന്നിലുണ്ട്. ഇരട്ടക്കൊലയിലെ പങ്കാളിത്തം കോൺഗ്രസ് നേതൃത്വത്തിന് മറച്ചുവെക്കാനാവില്ല. നേതൃത്വത്തിെൻറ അറിവോടെയാണ് െകാലപാതകങ്ങൾ നടന്നതെന്നത് വ്യക്തമാണ്.
ഇത്തരം അക്രമങ്ങളിൽ സി.പി.എം പ്രവർത്തകർ പ്രകോപിതരാവുകയോ പാർട്ടി ഓഫിസുകൾക്കും മറ്റും നേരെ തിരിയുകയോ ചെയ്യരുത്. ഇത്തരം നടപടികളെ സി.പി.എം അംഗീകരിക്കുന്നില്ല. കോൺഗ്രസ് കുരുക്കുന്ന െകണിയിൽ സി.പി.എം പ്രവർത്തകർ വീഴരുതെന്നും കോടിയേരി പറഞ്ഞു.
ജില്ല സെക്രട്ടറി സി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. രാജീവ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.