രാജ്യവികസനത്തിന് ലക്ഷദ്വീപ് സമൂഹങ്ങളുടെ വികസനം അനിവാര്യം -ഉപരാഷ്ട്രപതി

കൊ​ച്ചി: രാ​ജ്യ​വി​ക​സ​ന​ത്തി​ന് ല​ക്ഷ​ദ്വീ​പി​ന്‍റെ വി​ക​സ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. ല​ക്ഷ​ദ്വീ​പി​ലെ ക​ട​മ​ത്ത്, ആ​ന്ത്രോ​ത്ത് ദ്വീ​പു​ക​ളി​ൽ ര​ണ്ട് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ണ്ടു​ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി ല​ക്ഷ​ദ്വീ​പി​ൽ എ​ത്തി​യ​ത്. ഇ​വി​ടെ പ​ഠി​പ്പി​ക്കു​ന്ന കോ​ഴ്സു​ക​ൾ ദ്വീ​പി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്, പ്ര​ത്യേ​കി​ച്ചും പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മേ​ഖ​ല​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്കാ​ൻ സ​ഹാ​യി​ക്കും. തൊ​ഴി​ൽ​സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ച്ച്​ ഉ​ന്ന​ത ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സം നേ​ടാ​ൻ അ​വ​രെ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ള​ജു​ക​ൾ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഉ​പ​രാ​ഷ്ട്ര​പ​തി, നൈ​പു​ണ്യ വി​ക​സ​ന സം​ബ​ന്ധി​യാ​യ ഹൃ​സ്വ​കാ​ല കോ​ഴ്സു​ക​ൾ​കൂ​ടി തു​ട​ങ്ങ​ണ​മെ​ന്നും പ​റ​ഞ്ഞു.

പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​നോ​ദ​സ​ഞ്ചാ​രം, സു​സ്ഥി​ര മ​ത്സ്യ​ബ​ന്ധ​നം എ​ന്നി​വ​യി​ൽ രാ​ജ്യ​ത്തി​ന്​ മാ​തൃ​ക​യാ​യി മാ​റാ​ൻ ദ്വീ​പ​സ​മൂ​ഹ​ങ്ങ​ൾ ശ്ര​മി​ക്ക​ണം. ജൈ​വ​വൈ​വി​ധ്യ​ത്തെ അ​പ​ക​ട​ത്തി​ൽ ആ​ക്കാ​തെ വേ​ണം ഇ​ത് സാ​ധ്യ​മാ​ക്കാ​ൻ. മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പാ​ദ​നം, മി​ക​ച്ച മൂ​ല്യ​വ​ത്ക​ര​ണം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം.

അ​തി​നാ​യി ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഒ​രു ബ്രാ​ൻ​ഡ് നെ​യിം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും അ​​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ലി​യ​തോ​തി​ലു​ള്ള ക​ട​ൽ​പാ​യ​ൽ കൃ​ഷി, മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യെ ആ​ധു​നീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ, രാ​സ​സം​യു​ക്ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള വെ​ളി​ച്ചെ​ണ്ണ, ക​യ​ർ എ​ന്നി​വ​യു​ടെ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. തെ​ങ്ങു​ക​യ​റ്റ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​യും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ പ​ട്ടേ​ൽ, ലോ​ക്സ​ഭാം​ഗം മു​ഹ​മ്മ​ദ് ഫൈ​സ​ൽ പി.​പി, പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഗു​ർ​മീ​ത് സി​ങ്​, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

Tags:    
News Summary - Venkaiah Naidu about lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.