അമ്പലപ്പുഴ: മുതിർന്ന സി.പി.എം നേതാവ് എം. ശ്രീകുമാരൻ തമ്പി പാർട്ടിയിൽനിന്ന് രാജിവെ ച്ചു. പ്രാഥമികാംഗത്വം രാജിവെച്ചുള്ള കത്ത് ജില്ല കമ്മിറ്റിക്കും ഏരിയ നേതൃത്വത്തിനും ന ൽകിയതായി അദ്ദേഹം അറിയിച്ചു.
12 വർഷം പുറക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരു ന്ന ഇദ്ദേഹം 20 വർഷമായി കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗമാണ്.
എട്ടുവർഷം ജില്ല പ്രസിഡൻറുമായിരുന്നു. ആലപ്പുഴ കാർഡ് ബാങ്ക് പ്രസിഡൻറായിരിക്കെ മൂന്നരക്കോടി രൂപയുടെ കിട്ടാക്കടത്തിൽനിന്ന് 1.65 കോടി ഇദ്ദേഹം മുൻകൈയെടുത്ത് തിരിച്ചടപ്പിച്ചിരുന്നു. എന്നാൽ, ഒരു വർഷവും 10 മാസവും മാത്രമാണ് കാർഡ് ബാങ്ക് പ്രസിഡൻറായി പ്രവർത്തിക്കാൻ പാർട്ടി അനുവദിച്ചത്.
വായ്പ തിരിച്ചടക്കാത്തവരിൽ ചില സി.പി.എം നേതാക്കൾവരെയുണ്ട്. ശ്രീകുമാരൻ തമ്പിയെ ബാങ്ക് പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റാൻ കാരണം ഇതാണെന്നും സൂചനയുണ്ട്. ചില സി.പി.എം നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിയിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.