കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ ഉപ രാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനു നാവികസേന വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഞായറാഴ്ച രാവിലെ 10.45ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ എത്തിയ ഉപ രാഷ്ട്രപതിയെ സംസ്ഥാന സർക്കാറിനു വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജില്ലയുടെ ചുമതലയുള്ള വ്യവസായ മന്ത്രി പി.രാജീവ്, മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, എ.ഡി.ജി.പി വിജയ് സാഖറെ, റിയർ അഡ്മിറൽ ആന്‍റണി ജോർജ്, സിറ്റി പൊലീസ് കമീഷണർ സി. നാഗരാജു, ജില്ല കലക്ടർ ജാഫർ മാലിക്, സ്‌റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ ബി. സുനിൽകുമാർ എന്നിവർ ചേർന്നാണു സ്വീകരിച്ചത്.
ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ ഉഷ, കുടുംബാംഗങ്ങൾ തുടങ്ങിയവരും ഉണ്ടായിരുന്നു. നാവികസേനയുടെ ഗാർഡ് ഓഫ് ഓണർ ഉപരാഷ്ട്രപതി പരിശോധിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊച്ചിയിലും കോട്ടയത്തും വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം ചൊവ്വാഴ്ച രാവിലെ കൊച്ചി വ്യോമസേനാ വിമാനത്താവളത്തിൽനിന്നു മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.