കൈക്കൂലി വാങ്ങവേ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ

തൃശൂർ: കൈക്കൂലി വാങ്ങവേ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ. മോട്ടോർ വാഹന വകുപ്പിന്റെ തൃശൂർ ജില്ലയിലെ തൃപ്രയാർ സബ് ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.എസ്.  ജോർജിനെയും ഇടനിലക്കാരൻ അഷ്റഫിനെയും 5,000 രൂപ കൈക്കൂലി വാങ്ങവെയാണ് ഇന്ന് വിജിലൻസ് പിടികൂടിയത്.

വാടാനപ്പള്ളി സ്വദേശിയായ പരാതിക്കാരൻ വാഹന പുക പരിശീലന കേന്ദ്രം തുടങ്ങുന്നതിന് ഈ മാസം 14ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.എസ്. ജോർജിനെ സമീപിച്ചിരുന്നു. ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടറും ഇടനിലക്കാരനുമായ അഷറഫിനെ കാണാൻ അദ്ദേഹം അറിയിച്ചു. തുടർന്ന് ഈ മാസം 24ന് ഇടനിലക്കാരൻ അഷറഫിനെ ഫോണിൽ ബന്ധപ്പെട്ടു.

മോട്ടോർ വെഹിക്കിൾ ഇൻസെക്ടർക്ക് കൈക്കൂലി ആയി 5,000 രൂപ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് പരാതിക്കാരൻ ഈ വിവരം തൃശൂർ വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി ജിം പോൾ സി യെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് രാവിലെ പത്തുമണിയോടെ തൃശൂർ തൃപ്രയാർ സബ് ആർ.ടി ഓഫീസിന്റെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന കീഴ്പള്ളിക്കരയിലുള്ള ഗ്രൗണ്ടിൽ വച്ച് ഇടനിലക്കാരൻ അഷ്റഫ് പണം വാങ്ങുന്ന സമയം സമീപത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഇരുവരെയും കൈയോടെ പിടികൂടി.

Tags:    
News Summary - Vigilance arrests motor vehicle inspector and middleman for accepting bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.