പി.കെ അബ്ദുറബ്ബിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്  എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. തിരുവനന്തപുരം മുളയറ സി.എസ്.ഐ കോളെജ് അനുവദിച്ചതിൽ അഴിമതി നടന്നെന്ന് ചൂണ്ടിക്കാണിച്ച് അബദ്ുറബ്ബിനെ ഒന്നാം പ്രതിയാക്കി ത്വരിതാന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്. 

സി.എസ്.ഐ സഭയിൽപെട്ട സിജി എന്നയാൾ നൽകിയ പരാതിയിലാണ് അന്വേഷണ ഉത്തരവ്. മുൻ വിദ്യാഭ്യാസ സെക്രട്ടറി ശ്രീനിവാസ്,കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.പി.കെ രാധാകൃഷ്ണൻ, സി.എസ്. ഐ ബിഷപ് ധർമരാജ് റസാലം ഉൾപ്പെടെ 10 പേർക്കെതിരെയാണ് അന്വേഷണം.

Tags:    
News Summary - vigilance enquiry against pk abdu rabb mla -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.