കോട്ടയം: ബാർ കോഴക്കേസിൽ കെ.എം. മാണിയെ കുറ്റവിമുക്തനാക്കി മൂന്നാം തവണയും വിജിലൻസ് റിപ്പോർട്ട് നൽകിയത് കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകം. മാണിയെക്കൂടി ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരണനീക്കം സി.പി.എം ശക്തമാക്കുകയും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാണിെയ സംരക്ഷിക്കുന്ന വിജിലൻസ് റിേപ്പാർട്ട് ആസൂത്രിതമാണെന്നാണ് ആക്ഷേപം. മാണിയെ വേണ്ടെന്ന് സി.പി.െഎയും മാണിയോട് തൊട്ടുകൂടായ്മയില്ലെന്ന് മുന്നണി കൺവീനർ വൈക്കം വിശ്വനും അഭിപ്രായപ്പെട്ടിരിക്കെ,വിജിലൻസ് പഴയ റിപ്പോർട്ട് പരിഷ്കരിച്ച് വീണ്ടും കോടതിയിലെത്തിച്ചതിലും ദുരൂഹതയേറെ. മാണിയെ വേണ്ടെന്ന നിലപാട് പന്ന്യൻ രവീന്ദ്രൻ ആവർത്തിക്കുകയും ചെയ്തു.
മാണി കോഴവാങ്ങിയതിന് രേഖകളോ തെളിവുകളോ കണ്ടെത്താനായില്ലെന്നാണ് വിജിലൻസിെൻറ പുതിയ റിേപ്പാർട്ടിലുമുള്ളത്. അേന്വഷണം പൂർത്തിയാക്കാൻ നീട്ടിനൽകിയ 45ദിവസം തിങ്കളാഴ്ച അവസാനിെക്കയാണ് റിപ്പോർട്ട് കോടതിയിൽ എത്തിച്ചത്. ഇനി കോടതി നിലപാടാകും നിർണായകം. അതേസമയം, മാണിവിഷയം ചർച്ചചെയ്യാൻ ഇടതുമുന്നണി അടുത്തുതന്നെ ചേരുമെന്ന സൂചനകളുമുണ്ട്. ചെങ്ങന്നൂരിൽ ഇടതുമുന്നണിയെ പിന്തുണക്കുന്ന നിലപാടിലേക്കാണ് മാണിയും നീങ്ങുന്നത്. മാണിയെ ഒപ്പം നിർത്താൻ യു.ഡി.എഫ് നേതാക്കൾ ചർച്ചകൾ നടത്തേവതന്നെ, ഇടതുനേതാക്കൾ ജോസ് കെ. മാണിയുമായി ഡൽഹിയിൽ ചർച്ചനടത്തിയിരുന്നു. മുസ്ലിം ലീഗ് നേതാക്കളും ജോസ് കെ. മാണിയെ കണ്ടു. മാണിവിഷയം സി.പി.എമ്മോ ഇടതുമുന്നണിയോ ചർച്ചചെയ്തിട്ടില്ലെന്നും മുന്നണിയിൽ ചേരുന്നകാര്യം അദ്ദേഹം ഇതുവരെ തങ്ങളോട് പറഞ്ഞിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യു.ഡി.എഫ് ഭരിക്കുേമ്പാൾ വിജിലൻസ് ഡയറക്ടർമാരായ വിൻസൻ എം. പോളും ശങ്കർ റെഡ്ഢിയും മാണിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ വി.എസ്. അച്യുതാനന്ദനും വി.എസ്. സുനിൽ കുമാറുമടക്കം സമർപ്പിച്ച ഹരജിയിലായിരുന്നു അന്വേഷണം. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷം ജേക്കബ് തോമസ് ഡയറക്ടറായിരിേക്ക മാണിക്കെതിരെ കുറ്റം കണ്ടെത്തിയെങ്കിലും അദ്ദേഹത്തെ മാറ്റി ലോക്നാഥ് ബെഹ്റക്ക് ചുമതലനൽകി. െബഹ്റയെത്തുടർന്നാണ് ഡോ. എൻ.എ. അസ്താന വിജിലൻസ് മേധാവിയായി ചുമതലയേറ്റത്.
മാണിയെ കുറ്റവിമുക്തനാക്കി എസ്.പി. സുകേശൻ 2016 ജനുവരിയിൽ തുടരന്വേഷണറിപ്പോർട്ട് സമർപ്പിച്ചിരുന്നു. മാണിക്കെതിരെ ആദ്യറിപ്പോർട്ട് സമർപ്പിച്ചതും സുകേശനായിരുന്നു. മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ അനുമതിതേടി സമർപ്പിച്ച റിപ്പോർട്ട് തള്ളി 2015 ഒക്ടോബറിലാണ് വിജിലൻസ് കോടതി രണ്ടാമതും അന്വേഷണത്തിന് നിർേദശം നൽകിയത്.
അടച്ചുപൂട്ടിയ ബാറുകൾ തുറക്കുന്നതിനായി ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ മന്ത്രി മന്ദിരത്തിലും പാലായിലെ വസതിയിലും പണം എത്തിച്ചുനൽകി എന്ന ബാറുടമ ബിജു രമേശിെൻറ ആരോപണത്തിെൻറ അടിസ്ഥാനത്തിലായിരുന്നു അേന്വഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.