മലപ്പുറം: നാലര വർഷത്തിനിടെ സംസ്ഥാനത്ത് സസ്െപൻഡ് ചെയ്തത് 51,198 േപരുടെ ലൈസൻസ്. അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, അമിതവേഗം, മദ്യപിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചും വാഹനം ഒാടിക്കൽ, അമിതഭാരം കയറ്റൽ തുടങ്ങിയ കാരണങ്ങളാലാണിത്. 259 െക.എസ്.ആർ.ടി.സി ഡ്രൈവർമാരും ഈ പട്ടികയിലുണ്ട്. തിരുവനന്തപുരം-25, കൊല്ലം-40, എറണാകുളം-60, മൂവാറ്റുപുഴ-26 എന്നിവിടങ്ങളിലാണ് കൂടുതൽ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ. 2019ൽ മാത്രം 21,246 പേർെക്കതിരെ നടപടി സ്വീകരിച്ചു. വിവിധ കുറ്റങ്ങൾക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് മൂന്ന് മാസം മുതൽ ഒരു വർഷം വരെയാണ്. കുറ്റങ്ങളുടെ കാഠിന്യമനുസരിച്ചാണ് കാലയളവ് തീരുമാനിക്കുക. ഇൗ കാലയളവിൽ വാഹനം ഒാടിക്കാൻ പറ്റില്ല. ഒാടിക്കുന്നതായി കണ്ടെത്തിയാൽ ശിക്ഷ വീണ്ടും ഉയർത്താനുള്ള അധികാരമുണ്ട്.
അപകടത്തിൽ മരണം സംഭവിച്ചെങ്കിൽ ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുക. മദ്യപിച്ച് ഓടിച്ചാൽ ആറ് മാസവും അമിതവേഗം ഉൾപ്പെെടയുള്ളവക്ക് മൂന്ന് മാസവുമാണ് സസ്പെൻഷൻ കാലാവധി. മൂന്ന് തവണ സസ്പെൻഡ് ചെയ്താൽ ലൈസൻസ് റദ്ദാക്കും. ഒരിക്കൽ ലൈസൻസ് സസ്പെൻഡ് ചെയ്താൽ നിശ്ചിത കാലാവധി കഴിഞ്ഞ് ആർ.ടി.ഒമാർക്ക് അപേക്ഷ നൽകിയാൽ പുതിയത് അനുവദിക്കും.
ഡ്രൈവിങ് ടെസ്റ്റ് ഉണ്ടാവില്ല. ഇവരുടെ ഫയലിൽ ലൈസൻസ് നേരത്തെ സസ്െപൻഡ് ചെയ്തതാണെന്ന് രേഖപ്പെടുത്തും. പരിവാഹൻ സംവിധാനം നിലവിൽ വന്നതോടെ പരിശോധനവേളയിൽ ഉദ്യോഗസ്ഥർക്ക് നേരത്തെയുള്ള കുറ്റങ്ങൾ അറിയാൻ സാധിക്കും. വീണ്ടും സമാന കുറ്റം ആവർത്തിച്ചാൽ ആജീവനാന്തം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ളവ സ്വീകരിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.