പോത്തൻകോട് (തിരുവനന്തപുരം): സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ നിയന ്ത്രണം വിട്ട് മരത്തിലിടിച്ച് മകൾ തേജസ്വിനി ബാല (രണ്ട്) മരിച്ചു. ബാലഭാസ്കർ (38), ഭാര്യ ലക്ഷ്മി (36), ൈഡ്രവർ അർജുൻ (24) എന്നിവരെ ഗുരുതര പരിക്കോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ചെ നാലോടെ ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപമായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കാർ ദേശീയപാതയുടെ മറുവശം കടന്ന് പാതയോരത്തെ മരത്തിൽ ഇടിച്ചുകയറി. മുൻ സീറ്റിലിരുന്ന ബാലഭാസ്കറിെൻറ നെഞ്ചിൽ തലചായ്ച്ചുറങ്ങുകയായിരുന്നു തേജസ്വനി. ലക്ഷ്മി പിറകിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബാലഭാസ്കറിെൻറയും മകളുടെയും ശരീരത്തിലേക്ക് കാറിെൻറ മുൻവശം ഇടിച്ചുകയറി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പൊലീസുകാരുടെ കൈകളിൽ കിടന്നാണ് തേജസ്വിനി മരണത്തിന് കീഴടങ്ങിയത്.
വെൻറിലേറ്ററിലുള്ള ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. എന്നാൽ, ബാലഭാസ്കറിെൻറ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കൈക്കും കാലിനും പൊട്ടലുള്ള ബാലഭാസ്കറിന് നട്ടെല്ലിനും വാരിയെല്ലിനും ഗുരുതര ക്ഷതമേറ്റു. തേജസ്വിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
ൈഡ്രവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. തൃശൂർ വടക്കുന്നാഥ ക്ഷേത്രദർശനം കഴിഞ്ഞ് വരികയായിരുന്നു കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.