വിസ്മയകേസ്: പ്രതി കിരണിന് കോവിഡ്, തെളിവെടുപ്പ് മാറ്റിവെച്ചു

ശാസ്താംകോട്ട: വിസ്​മയ കേസിൽ പൊലീസ്​ കസ്​റ്റഡിയിലുള്ള പ്രതി കിരൺ കുമാറിന്​ കോവിഡ്​ സ്ഥിരീകരിച്ചു. നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തെളിവെടുപ്പിന് മുന്നോടിയായി ബുധനാഴ്​ച രാവിലെ പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. കിരണിനെ രണ്ടുദിവസമായി ചോദ്യം ചെയ്യുന്ന 35ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരെല്ലാം ക്വാറന്റീനിൽ പോകേണ്ടിവരും.

ചൊവ്വാഴ്​ച രാവിലെ പരിശോധിച്ചപ്പോള്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. തുടർന്ന്​ കിരണിൻ്റെ വീടിനടുത്തുള്ള അമ്പലത്തുംഭാഗം എസ്​.ബി.ഐ ശാഖയില്‍ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. പിന്നീട് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ.ശശികല, സര്‍ജന്‍ ഡോ.സീത എന്നിവരുമായി കിരണി​െൻറ വീട്ടില്‍ കിടക്കമുറിയിലും ശുചിമുറിയിലും മറ്റും തെളിവെടുപ്പു നടത്തി. വിസ്​മയ പഠിച്ച പന്തളം മന്നം എൻ.എസ്​.എസ് ആയൂര്‍വേദ കോളജി​െൻറ പരിസരങ്ങളിലും തെളിവെടുപ്പുനടത്തി.

ബുധനാഴ്​ച വിസ്മയയുടെ വീട്ടില്‍കൂടി തെളിവെടുപ്പുനടത്തിയശേഷം കോടതിയിൽ ഹാജരാക്കാനിരുന്നതാണ്. തെളിവെടുപ്പു പൂര്‍ത്തിയാക്കാതെ കിരണിനെ കോടതിമുഖേന ചികിത്സക്ക്​ ​പ്രവേശിപ്പിക്കും.

Tags:    
News Summary - Vismaya case: Kiran Kumar Tested Covid Positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.