വിസ്​മയ കേസ്​: കിരണി​െൻറ ജാമ്യാപേക്ഷ തള്ളി

ശാസ്താംകോട്ട (കൊല്ലം): വിസ്​മയ ദുരൂഹ മരണകേസില്‍ പ്രതിയായ ഭര്‍ത്താവ്​ കിരൺകുമാറിെൻറ ജാമ്യാപേക്ഷ കോടതി തള്ളി. പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശരി​െവച്ചാണ് ശാസ്താംകോട്ട ഫസ്​റ്റ്​ ക്ലാസ് ജുഡീഷ്യൽ കോടതി മജിസ്‌ട്രേറ്റ് എ. ഹാഷിം ജാമ്യാപേക്ഷ തള്ളിയത്.

വിസ്​മയക്ക്​ ആത്മഹത്യപ്രവണതയുണ്ടായിരുന്നെന്നും സംഭവദിവസം ഇരുവരും സൗഹൃദത്തിലായിരുന്നെന്നും പ്രതിഭാഗം വാദിച്ചു. വിസ്മയ തൂങ്ങിമരിച്ചതാണോയെന്ന കാര്യം തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം തുടരുന്നതിനിടെയാണ് കോവിഡ് ബാധിതനായി പ്രതി ജയില്‍ ആശുപത്രിയിലായതെന്നും പ്രോസിക്യൂട്ടര്‍ കാവ്യാനായര്‍ വാദിച്ചു.

ഈ വാദം ശരിവെച്ചാണ്​ കോടതി ജാമ്യഹരജി തള്ളിയത്. പൊലീസ്​ കസ്​റ്റഡിയിൽ തെളിവെടുപ്പിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് കിരണിന് കോവിഡ് ബാധിച്ചത്. തുടർന്ന്, കസ്​റ്റഡി റദ്ദാക്കി നെയ്യാറ്റിൻകര സബ് ജയിലിലേക്ക് അയച്ചിരുന്നു. ഇപ്പോൾ അവിടെ തുടരുകയാണ്.

Tags:    
News Summary - vismaya case: Kiran's bail plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.