കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ യുവതി മരിച്ച സംഭവത്തിൽ പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നു. വിസ്മയയുടെ ഭർത്താവ് കിരണിന്‍റെ ബാങ്ക് അക്കൗണ്ടുകൾ െപാലീസ് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിക്കുന്ന ലോക്കറും സീൽ ചെയ്തു.
കേസിൽ വിസ്മയക്ക് വീട്ടുകാർ നൽകിയ സ്വർണ്ണവും കാറും തൊണ്ടിമുതലാക്കുമെന്ന് പൊലീസ് അറിയിച്ചു. വിസ്മയയുടെ ഭർത്താവ് കിരണിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ തുടർ നടപടികളിലേക്ക് പൊലീസ് കടക്കുന്നത്.
ഗാർഹിക പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ പ്രകാരമാണ് കിരണിനെതിരെ കേസെടുത്തിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് കിരണിന്‍റെ മാതാപിതാക്കളും സഹോദരിയും പ്രതിയായേക്കുമെന്ന സൂചനയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വനിത കമീഷൻ അംഗം ഷാഹിദ കമാലാണ് ഇക്കാര്യം അറിയിച്ചത്.
ശാസ്താംകോട്ട: ബി.എ.എം.എസ് വിദ്യാർഥി വിസ്മയയുടെ മരണത്തിൽ അന്വേഷണം ഉൗർജിതം. വിസ്മയയുടെ ഭർത്താവ് കിരൺകുമാറിെൻറ സഹോദരി കീര്‍ത്തിയെയും ഭര്‍ത്താവ് മുകേഷിനെയും ചോദ്യംചെയ്തു. വിസ്മയയെ പീഡിപ്പിക്കുന്നത് ഇവര്‍ക്കറിയാമായിരുന്നു എന്നതാണ് ചോദ്യംചെയ്യലിന് കാരണം. കിരണിെൻറ കാര്യത്തില്‍ ഇവര്‍ക്ക് നല്ല സ്വാധീനമുണ്ടെന്ന് വിസ്മയയുടെ വീട്ടുകാര്‍ പൊലീസിനെ ധരിപ്പിച്ചിട്ടുണ്ട്. അയല്‍വാസികളുടെയും മൊഴി എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.