ഇടുക്കി: ഇടുക്കിയിൽനിന്ന് പിടിച്ച് പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് അതിര്‍ത്തിയിലെ ജനവാസ മേഖലയായ മേഘമലയില്‍. ആന മേഘമലയിൽ ഉള്ളതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരിച്ചെത്തുമെന്നും ഇല്ലെന്നും ചർച്ചകൾ മുറുകുന്നതിനിടെയാണ് ദൃശ്യങ്ങൾ ലഭിച്ചത്.
തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പകർത്തിയതാണ് ദൃശ്യം. മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, അരിക്കൊമ്പനാണോ ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല.
കേരള-തമിഴ്നാട് അതിർത്തി വനമേഖല കേന്ദ്രീകരിച്ചാണ് അരിക്കൊമ്പൻ നീങ്ങിക്കൊണ്ടിരുന്നത്. പിടികൂടിയപ്പോൾ ഘടിപ്പിച്ച റേഡിയോ കോളറിൽനിന്നുള്ള സിഗ്നൽ പരിശോധിച്ച് ആനയുടെ ഓരോ നീക്കവും തമിഴ്നാട് - കേരള വനംവകുപ്പുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
മേഘമല, അപ്പർ മണലാർ തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് തമിഴ്നാട് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.