െകാച്ചി: വിഴിഞ്ഞം തുറമുഖ കരാർ സംബന്ധിച്ച അന്വേഷണം സി.ബി.െഎക്ക് വിടണമെന്ന ഹരജി ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട് വന്ന ശേഷം പരിഗണിക്കാൻ മാറ്റി. റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ അന്വേഷണ കമീഷനായി ചുമതലപ്പെടുത്തിയതായും സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാമെന്ന് കമീഷൻ വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതായി സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഹരജി മാറ്റിയത്.
വിഴിഞ്ഞം കരാര്‍ സംസ്ഥാന താൽപര്യങ്ങള്ക്ക് വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലീമാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.
കേരളത്തിെൻറ അഭിമാനമായ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സാമ്പത്തിക ഇളവനുവദിച്ച കരാറിൽ അപാകതയുണ്ടെങ്കിലും സാമൂഹിക, സാമ്പത്തിക നേട്ടങ്ങൾ മാത്രം പരിഗണിച്ച് ഏകപക്ഷീയമായി അവസാനിപ്പിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന സി.എ.ജിയുടെ റിപ്പോർട്ട് തെറ്റായ വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹരജിയിൽ കക്ഷി ചേരാൻ അേപക്ഷ നൽകിയിട്ടുമുണ്ട്. തിങ്കളാഴ്ച കേസ് പരിഗണിക്കെവ സർക്കാറിെൻറ വിശദീകരണം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരമാർശിക്കുകയായിരുന്നു. ജുഡീഷ്യൽ കമീഷന് അടുത്ത ഫെബ്രുവരി വരെ കാലാവധിയുണ്ട്. അതിനാൽ കമീഷൻ അന്വേഷണം നടക്കെട്ട. ഇൗ റിപ്പോർട്ട് വന്ന ശേഷം സി.ബി.ഐ അന്വേഷണം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.