തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ് മന് ചാണ്ടിക്ക് അന്വേഷണ കമീഷെൻറ ശുദ്ധിപത്രം. പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടി, മുൻ മന്ത്രി കെ. ബാബു ഉൾപ്പെടെ ആരും അഴിമതി കാണിച്ചതിനും രാഷ്ട്രീയ ദുരുപയോഗം നടത്തിയതിനും തെള ിവില്ലെന്ന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ കമീഷൻ റിപ് പോര്‍ട്ടിൽ വ്യക്തമാക്കി. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
വിശദാംശം ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട സി.എ.ജിയുടെ കണ്ടെത്തലുകളിൽ ശരിയും തെറ്റുമുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ആരോപണം ഉന്നയിച്ചവർ തെളിവ് നൽകിയില്ലെന്ന് ജസ്റ്റിസ് രാമചന്ദ്രന് നായര്‍ പ്രതികരിച്ചു. വിഴിഞ്ഞം തുറമുഖം അദാനി പോര്‍ട്സിന് നല്‍കിയതില്‍ അഴിമതി ആരോപണമുന്നയിച്ച് വി.എസ്. അച്യുതാനന്ദനാണ് ആദ്യം രംഗത്തെത്തിയത്.
നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സി.എ.ജി റിപ്പോര്ട്ടുമെത്തിയതോടെ കമീഷനെ നിയോഗിച്ചു. ഒന്നര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് ആരോപണം തള്ളിയത്. അദാനിയെ മാത്രം പങ്കാളിയായി നിശ്ചയിച്ചതിനെതിരായ സി.എ.ജി റിപ്പോര്‍ട്ടിലെ ആരോപണത്തിനെതിരെയും കമീഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം.
ആരും ഏറ്റെടുക്കാന്‍ തയാറാകാത്ത അവസ്ഥയിലാണ് അദാനിയെ മാത്രം പങ്കാളിയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍. നഷ്ടമോ ലാഭമോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താൻ സമയമായിട്ടില്ല. ആദ്യ ഘട്ട കമീഷനിങ് എങ്കിലും നടന്നാലേ അത്തരം വിലയിരുത്തലുകളിലേക്ക് കടക്കാന്‍ സാധിക്കൂ എന്നും കമീഷെൻറ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മുൻ തുറമുഖ വകുപ്പ് സെക്രട്ടറി കെ. മോഹന്‍ദാസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സര്‍വിസിൽനിന്ന് വിരമിച്ച പി.ജെ. മാത്യു എന്നിവരാണ് കമീഷൻ അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.