കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം ലൈവിൽ കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്ത യൂട്യൂബ് വ്ളോഗറെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ ആണ് പിടിയിലായത്. തൃശൂർ സ്വദേശിയാണ് പെൺകുട്ടി.
ഇൻസ്റ്റാഗ്രാം ലൈവിൽ ഇയാൾ പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാൻ പ്രൊത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ സംഭവത്തിൽ കാട്ടൂര്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്ത സംഭവത്തിൽ പ്രത്യേകം അന്വേഷണം നടത്തുമെന്നും ഇക്കാര്യത്തിൽ ഇയാളുടെ മൊഴിയെടുക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ടു ഗ്രാം കഞ്ചാവ് കൈവശം വച്ചതിനാണ് ഫ്രാൻസിസ് നെവിൻ അഗസ്റ്റിനെ ഇപ്പോൾ അറസ്റ്റ് ചെയ്തത്.
ഫ്രാൻസിസ് നെവിൻ അഗസ്റ്റിനും പെൺകുട്ടിയും തമ്മിൽ നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിൽനിന്ന്:
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: പെങ്കൊച്ചാണോ നീ ?
പെണ്‍കുട്ടി: ആ.. പെണ്‍കുട്ടിയാ..
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: ആ എത്രേലാ പഠിക്കണ് മോള്..
പെണ്‍കുട്ടി: ഇപ്പോ പ്ലസ് ടു കഴിഞ്ഞ്
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: ഇപ്പോ എന്താ പരിപടി
പെണ്‍കുട്ടി: ഇപ്പോ ഇങ്ങനെ ബോങ് ഒക്കെ അടിച്ചിങ്ങനെ നടക്കുന്നു. വേറെന്ത് പരിപാടി
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: പൊകയടി ഉണ്ടോ നീ,
പെണ്‍കുട്ടി: ഓ ഉണ്ട്...ഉണ്ട്
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: എന്റെ ദൈവമേ... പൊളിച്ചടീ, പൊളിച്ച്. ഗോ ഗ്രീന്‍ ഗോ ഗ്രീന്‍, എല്ലാ ദിവസവും അടിക്കോ
പെണ്‍കുട്ടി: പിന്നല്ല.. ഓ അടിക്കും അടിക്കും...
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: കൂട്ടുകാരത്തികളൂടെ ഒപ്പമോ അതോ കൂട്ടുകാരന്മാരുടെ കൂടെയാണോ അടിക്കണേ... അമ്മയും അടിക്കുമോ? പൊളിച്ച്... അമ്മ വഴക്കുപറയോ
പെണ്‍കുട്ടി: പറഞ്ഞോട്ടെ, നോ മൈന്‍ഡ്,
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: ആ പച്ചക്കറിയാണിത്, വെജിറ്റബിളാണ്.. അത്രേയുള്ളൂ...സിഗരറ്റ് വലിക്കരുത് ട്ടാ...
പെണ്‍കുട്ടി: സിഗരറ്റ് വലിക്കാറില്ല മച്ചാനേ, നിര്‍ത്തി
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: സിഗരറ്റ് വലിക്കരുത് ട്ടാ, സിഗരറ്റ് വലിക്കുന്നത് കണ്ടാല്‍ നാട്ടില്‍വെച്ച് കണ്ടാല്‍ തലയ്ക്കിട്ട് കൊട്ടും ഞാന്‍,
പെണ്‍കുട്ടി: നിങ്ങളെ കാണണം എന്ന് ഭയങ്കര ആഗ്രഹമാടെ ഞങ്ങള്‍ക്ക്
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: വരാം നാട്ടില്‍ വരുമ്പോ വരും. അപ്പോ ഒരുമിച്ചിരുന്ന് അടിക്കാം,
പെണ്‍കുട്ടി: പിന്നല്ല..
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: ഞാന്‍ 24 X 7 അടിയാണ്
പെണ്‍കുട്ടി: നമുക്ക് സാധനം കിട്ടാനില്ലടേ, പൈസയുണ്ടെങ്കിലും കിട്ടാനില്ല. ഇവിടെയൊക്കെ ലോക്കല്‍സാ
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ
പെണ്‍കുട്ടി: നമ്മള് മൂന്നു മാസായി വീട്ടിന്ന് ഇറങ്ങീട്ട്.. വീട്ടിൽ കേറ്റുന്നില്ല.
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ:എന്താ പരിപാടി?
പെണ്‍കുട്ടി: കണ്ണൂരായിരുന്നു.. ഇത് തന്നെ പരിപാടി...
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: പേക്ക് ഇറക്കി വിൽക്കുകയാണോ? അത് വേണ്ടട്ടോ.. അകത്താകും..
പെണ്‍കുട്ടി: നമ്മൾ ജയിലിലായിരുന്നെടേയ്.. ഈ പരിപാടിക്ക്... ചങ്ങാതിന്റെ കൂടെ പോയതാ... പെട്ട്... ഇപ്പോ വീട്ടുകാര് മിണ്ടുന്നില്ല...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.