കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിന്‍റെ അതേ സ്വരമാണുള്ളതെന്ന് സി.പി.എം സംസ്ഥാന നേതാവ് കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിനാകുന്നില്ല.
കോൺഗ്രസ് മൃതുഹിന്ദുത്വം സ്വീകരിച്ച് മുന്നോട്ടുപോകുന്നു. രാഹുലിന്‍റെ ജയ്പൂർ പ്രസംഗത്തിൽ മുതിർന്ന പാർട്ടി നേതാക്കൾ നിലപാട് വ്യക്തമാക്കണം. രാഹുലിന്‍റെ ഹിന്ദുത്വ നിലപാടിനെ എതിർക്കാൻ കോൺഗ്രസ് നേതാക്കൾക്കാകുന്നില്ല. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യം എന്ന് ആർ.എസ്.എസും രാഹുലും പറയുന്നു.
കോൺഗ്രസിന്‍റെ മതേതര നിലപാടിൽ മാറ്റംവന്നു. മോഹൻ ഭാഗവതിന്‍റെ നിലപാട് ആണ് രാഹുലിന്. രണ്ട് ഹിന്ദുക്കളുടെ പാർട്ടി വേണമെന്ന് ഇരുവരും ആവശ്യപ്പെടുന്നു. ഗുലാം നബി ആസാദിനോടും സൽമാൻ ഖുർഷിദിനോടും കോൺഗ്രസിന്‍റെ മതനിരപേക്ഷതയെ കുറിച്ച് ചോദിക്കൂ. കോൺഗ്രസ് ദേശീയ തലത്തിൽ ന്യൂനപക്ഷങ്ങളെ അവഗണിച്ചു. അതിനാൽതന്നെ ബി.ജെ.പി വിരുദ്ധ മുന്നണിക്ക് പിന്തുണ നൽകും. ഇന്ത്യയിൽ കോൺഗ്രസിന് എഴുന്നേറ്റ് നിൽക്കാൻ കഴിവില്ല. കേരളത്തിൽ യു.ഡി.എഫ് കാലത്ത് കലക്ടറെയും എസ്.പിയെയും സാമുദായികമായി വീതംവെച്ചു. കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.