തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ ഭരണപരിഷ്കരണ കമീഷൻ അധ്യക്ഷ സ്ഥാനമൊഴിയുന്നു. ഇതിനു മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതിയൊഴിഞ്ഞു. ബർട്ടൺ ഹില്ലിലെ മകന്റെ വസതിയിലേക്കാണ് വി.എസ് താമസം മാറ്റിയത്. ഇത് സ്ഥാനമൊഴിയുന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.
സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി ചുമതലകളെല്ലാം അദ്ദേഹം പെട്ടെന്ന് നിര്‍വ്വഹിക്കുകയാണെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെയാണ് വി.എസ് സ്ഥാനമൊഴിയുന്നത്.
2016 ജൂലൈ മുതലാണ് വി.എസ് ഭരണപരിഷ്ക്കരണ കമീഷന്റെ അധ്യക്ഷനായി ചുമതലയേൽക്കുന്നത്. ഈ കാലയളവിൽ സർക്കാരിന് ആറ് റിപ്പോർട്ട് അദ്ദേഹം സമർപ്പിച്ചിരുന്നു.
പുന്നപ്രയിലെ വീട്ടിലേക്ക് വരാൻ പാർട്ടി പ്രവർത്തകർ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് തുടരാനാണ് വി.എസിന്റെ തീരുമാനം. ആരോഗ്യസംബന്ധമായും ചികിത് സസംബന്ധമായും ഉള്ള സൗകര്യങ്ങൾ മുൻനിറുത്തിയാണ് ഈ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.