തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ്. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന കമിറ്റിയാണ് പ്രത്യേക ക്ഷണിതാക്കളെ തീരുമാനിച്ചത്. പാലോളി മുഹമ്മദ്കുട്ടി, വൈക്കം വിശ്വൻ, എം.എം മണി, കെ.ജെ തോമസ്, പി.കരുണാകരൻ, എ.കെ ബാലൻ, ആനാവൂർ നാഗപ്പൻ എന്നിവരും പ്രത്യേക ക്ഷണിതാക്കളാണ്.
കൊല്ലം സമ്മേളനത്തിന് പിന്നാലെ വി.എസ് അച്യുതാനന്ദനെ ക്ഷണിതാവാക്കാത്തത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചിരുന്നു. പാർട്ടി കോൺഗ്രസിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് എം.വി ഗോവിന്ദൻ അന്ന് വ്യക്തമാക്കിയത്.
നിലവിൽ മകൻ അരുൺകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ് വി.എസ്. ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് വി.എസ് പൊതുപരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. എങ്കിലും അദ്ദേഹത്തിനുള്ള ആദരസൂചകമായാണ് പ്രത്യേക ക്ഷണിതാവാക്കിയത്.
75 വയസ് പ്രായപരിധിയെ തുടർന്ന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ എ.കെ ബാലനും ആനാവൂർ നാഗപ്പനുമാണ് പുതുതായി പ്രത്യേക ക്ഷണിതാവ് പട്ടികയിൽ ഇടംപിടിച്ചത്. ബാക്കിയുള്ളവരെല്ലം കഴിഞ്ഞ തവണയും ക്ഷണിതാക്കളുടെ പട്ടികയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.