കൊച്ചി: വാഗമൺ കേസിലെ വിചാരണ നടപടികളുമായി ബന്ധപ്പെട്ട് ഭോപാൽ ജയിലിൽനിന്ന് കേരളത്തിലേക്ക് മാറ്റാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് 11 പ്രതികൾ ഹൈകോടതിയിൽ. അഹ്മദാബാദ്, ഇന്ദോർ സ്േഫാടനക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന പ്രതികളാണ് വാഗമൺ േകസിൽ സ്വതന്ത്രവും ഫലപ്രദവുമായ വിചാരണനടപടി ഉറപ്പാക്കാൻ കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്.
ഇൗരാറ്റുേപട്ട സ്വദേശികളായ ഷാദുലി, ഷിബിലി പി. അബ്ദുൽ കരീം, ആലുവ ഉളിയന്നൂർ സ്വദേശി മുഹമ്മദ് അൻസാർ, ഹാഫിസ് ഹുസൈൻ ബംഗളൂരു, സഫ്ദർ ഹുസൈൻ മധ്യപ്രദേശ്, അമീൻ പർവേശ് മധ്യപ്രദേശ്, കമറാൻ സിദ്ദീഖി മധ്യപ്രദേശ്, മുഹമ്മദ് യാസീൻ കർണാടക, കമറുദ്ദീൻ മധ്യപ്രദേശ്, മിർസ അഹമ്മദ് ബേഗ് കർണാടക, മുഹമ്മദ് അബു ഫൈസൽഖാൻ മുംബൈ എന്നിവർ സ്േഫാടനക്കേസുകളിൽ പ്രതിയായാണ് ഭോപാൽ ജയിലിൽ കഴിയുന്നത്.
ഷാദുലിയും അൻസാറും പാനായിക്കുളം കേസിലും ശിക്ഷിക്കപ്പെട്ടവരാണ്. ഇവരെ പിന്നീട് അഹ്മദാബാദ് കേസുമായി ബന്ധപ്പെട്ട് സബർമതി ജയിലിലെത്തിക്കുകയായിരുന്നു. അവിടെനിന്നാണ് ഇന്ദോർ കേസിലെ വിധി വന്നപ്പോൾ എല്ലാവെരയും ഭോപാൽ ജയിലിലേക്ക് മാറ്റിയത്.
കേസിലെ എട്ട് പ്രതികളെ ജയിൽ ചാടി എന്നാരോപിച്ച് പൊലീസ് വെടിവെച്ചുകൊന്നശേഷം ഭോപാൽ ജയിലിൽ കൊടും പീഡനം അനുഭവിക്കുന്നതായി ഹരജിയിൽ പറയുന്നു. അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുകയും പ്രാഥമികാവശ്യങ്ങൾ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഇതിനിടെ, വാഗമൺ കേസിൽ വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ വിചാരണ ആരംഭിച്ചു. ജീവഭയത്തോടെ ഭോപാൽ ജയിലിൽ കഴിഞ്ഞ് വിചാരണ നേരിടാനാവില്ലെന്ന് ഉറപ്പാണ്. ഇൗ സാഹചര്യത്തിൽ കേരളത്തിലെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.