തിരുവനന്തപുരം: ഭരണഘടനയുടെ മൗലിക തത്ത്വങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ലംഘിക്കുന്ന വഖഫ് ഭേദഗതി നിയമം ഭരണഘടന വിരുദ്ധവും മതസ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റവുമാണെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് കേരള കർമ വേദി. വഖഫ് ഭേദഗതി നിയമത്തിനെതിരെ മേയ് ആറിന് സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തിന്റെ കൂടിയാലോചന സമിതി യോഗം അബ്ദുശ്ശക്കൂർ ഖാസിമി ഉദ്ഘാടനം ചെയ്തു.
മുസ്സമ്മിൽ കൗസരി അധ്യക്ഷത വഹിച്ചു. വഖഫ് സ്വത്തുക്കൾ നുണക്കഥകൾ പറഞ്ഞ് ഭയപ്പെടുത്തി കൈയടക്കാനുള്ള ശ്രമമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. നിയമഭേദഗതി അടിയന്തരമായി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ജനാധിപത്യ പ്രതിഷേധ പരിപാടികളുടെ ഭാഗമാണ് പ്രതിഷേധ സംഗമം.
കൂടിയാലോചന യോഗത്തിൽ ഡോ.പി. നസീർ, കടയറ നാസർ, ഇ.എം. നജീബ്, ഇലവുപാലം ശംസുദ്ദീൻ മന്നാനി, നദീർ കടയറ, സലീം കരമന, നിസാർ മുഹമ്മദ് സുൽഫി, ഉവൈസ് അമാനി, ഷാജഹാൻ ദാരിമി, സക്കീർ നേമം, അൽഅമീൻ, ഡോ. എ. നിസാറുദ്ദീൻ, എം. മഹ്ബൂബ്, അബ്ദുൽ റഷീദ്, എം.എം. സലാഹുദ്ദീൻ, ശാഫി നദ്വി, റാഫി, പനച്ചമൂട് ഷാജഹാൻ എന്നിവർ സംസാരിച്ചു. എച്ച്. ഷഹീർ മൗലവി സ്വാഗതവും ഷംസുദ്ദീൻ മന്നാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.