കൊച്ചി: നിർദിഷ്ട വഖഫ് ഭേദഗതി ബിൽ 2024 ലെ വ്യവസ്ഥകൾ വഖഫ് സ്ഥാപനങ്ങളെയും അവയുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെയും എങ്ങനെ ബാധിക്കും എന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം ക്രോഡീകരിക്കാൻ ചൊവ്വാഴ്ച രാവിലെ 10.30 മുതൽ രണ്ട് വരെ കൊച്ചി കലൂരിലെ ഐ.എം.എ ഹാളിൽ നടക്കും. മന്ത്രി വി. അബ്ദുറഹിമാ൯ ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന വഖഫ് ബോ൪ഡ് ചെയ൪മാ൯ എം.കെ. സക്കീ൪ അധ്യക്ഷത വഹിക്കും.
ന്യൂനപക്ഷ കമീഷ൯ ചെയ൪മാ൯ അഡ്വ.എ.എ. റഷീദ്, സസ്ഥാന ഹജ്ജ് കമ്മിറ്റി ചെയ൪മാ൯ ജനാബ് മുഹമ്മദ് ഫൈസി, മദ്രസ അധ്യാപക ക്ഷേമനിധി ബോ൪ഡ് ചെയ൪മാ൯ കാരാട്ട് റസാക്ക്, എംപിമാർ, എംഎൽഎമാർ, മതസംഘടന നേതാക്കൾ പണ്ഡിതർ, നിയമ വിദഗ്ധർ, ന്യൂനപക്ഷ കമീഷൻ, ഹജ്ജ് കമ്മിറ്റി, മദ്രസ കമ്മിറ്റി ഭാരവാഹികൾ എന്നിവർ അഭിപ്രായങ്ങളും നി൪ദേശങ്ങളും പങ്കുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.