വ​ഖ​ഫ് ഭേ​ദ​ഗ​തി: ജമാഅത്തെ ഇസ്‌ലാമി പ്രതിഷേധ ചത്വരം ബു​ധ​നാ​ഴ്ച

വ​ഖ​ഫ് ഭേ​ദ​ഗ​തി: ജമാഅത്തെ ഇസ്‌ലാമി പ്രതിഷേധ ചത്വരം ബു​ധ​നാ​ഴ്ച

കൊ​ച്ചി: കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് കേ​ര​ള ഘ​ട​കം പ്ര​തി​ഷേ​ധ ച​ത്വ​രം സം​ഘ​ടി​പ്പി​ക്കും. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ 4.30 മു​ത​ൽ എ​റ​ണാ​കു​ളം ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്​ പ​രി​പാ​ടി. അ​ഖി​ലേ​ന്ത്യ അ​മീ​ർ സ​യ്യി​ദ് സ​ആ​ദ​ത്തു​ല്ലാ​ഹ് ഹു​സൈ​നി, എം.​പി​മാ​രാ​യ മു​ഹി​ബു​ല്ലാ​ഹ് ന​ദ്‌​വി, തോ​ൽ തി​രു​മാ​വ​ള​വ​ൻ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്കു​ഞ്ഞ് മൗ​ല​വി, പ്ര​ഫ. എം.​കെ. സാ​നു, ഫാ. ​പോ​ൾ തേ​ല​ക്കാ​ട്, എം.​ഐ. അ​ബ്ദു​ൽ​അ​സീ​സ്, സി.​പി. ജോ​ൺ, എം.​എ​ൽ.​എ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, കെ. ​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

മു​സ്‌​ലിം ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ​ക്ക് മേ​ലു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ കൈ​യേ​റ്റ​മാ​ണ് വ​ഖ​ഫ് ഭേ​ദ​ഗ​തി​യെ​ന്നും നീ​തി​ക്കു​വേ​ണ്ടി ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നാ​ണ് മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ന്ന​തെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​മ​ദ്‌ കു​ന്ന​ക്കാ​വ്, ജി​ല്ല പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ പാ​നാ​യി​ക്കു​ളം, കൊ​ച്ചി സി​റ്റി പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ അ​സ്ഹ​രി, കൊ​ച്ചി സി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ ഹാ​ശിം, പി.​ആ​ർ സെ​ക്ര​ട്ട​റി ശ​ക്കീ​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Waqf Amendment, Jamaat-e-Islami Protest on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.