പാഴ് കടലാസെന്ന് വിളിച്ച് അപമാനിക്കരുത്. കടലാസ് പെട്ടികളുടെ രാജാവാണീ കടലാസുകൾ. നാം അലക്ഷ്യമായി വലിച്ചെറിയുന്ന കടലാസുകൾ പോലും ഏറെ വിലപ്പെട്ടതാണെന്ന് അറിയണമെങ്കിൽ കടലാസ് പെട്ടികളുടെ പിറവിയെ കുറിച്ചറിയണം.
കടലാസ് പെട്ടികളുടെ ലോകത്ത് പാഴ് കടലാസുകൾക്ക് ആവശ്യക്കാർ ഏറെയാണ്, ലഭ്യത കുറഞ്ഞതോടെ കടലാസ് പെട്ടിക്ക് വില കൂട്ടാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. മുൻപ് യൂറോപ്യൻ വിപണിയിൽ നിന്നാണ് പാഴ് കടലാസ് ഇറക്കുമതി ചെയ്യുന്നത്. ഇതിനു വില കൂടുതലും ലഭ്യത കുറവുമാണ്. ഈ സാഹചര്യത്തിൽ വില കൂട്ടാനൊരുങ്ങുന്നത്. കടലാസ് പെട്ടികളുടെ നിർമ്മാണത്തിൽ 70 ശതമാനത്തോളവും ക്രാഫ്റ്റ് പേപ്പറുകളാണ് ഉപയോഗിക്കുന്നത്. ഏറ്റവും കുറഞ്ഞ ക്രാഫ്റ്റ് പേപ്പറിന് കഴിഞ്ഞ രണ്ട് മാസത്തിനിടെ കിലോയ്ക്ക് അഞ്ചുരൂപ കൂടി ഇതോടെ വില 40 ആയി ഉയർന്നു. കോവിഡ് അടച്ചിടൽ കാരണം പാഴ് കടലാസ് ലഭ്യതയിൽ ഉണ്ടായിട്ടുള്ള കുറവും ഇറക്കുമതി നിയന്ത്രണങ്ങളുമാണ് വിലവർധനയ്ക്ക് ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.