തിരുവനന്തപുരം: പ്രവർത്തന സജ്ജമായിട്ടും ജല അതോറിറ്റി അരുവിക്കരയിൽ സ്ഥാപിച്ച കുപ്പിവെള്ള പ്ലാൻറ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരുവർഷം. ഉന്നത ഇടപെടലാണ് സ്വകാര്യ കമ്പനികൾക്ക് വെല്ലുവിളിയാകുന്ന സംരംഭം നിശ്ചലമാക്കിയതെന്നാണ് ആേഷപം.
ജല അതോറിറ്റി ബോർഡ് 2019 സെപ്റ്റംബർ അഞ്ചിന് ചേർന്ന യോഗമാണ് കുപ്പിവെള്ള പ്ലാൻറ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ െഡവലപ്മെൻറ് കോർപേറഷന് (കിഡ്ക്) കൈമാറിയത്. 18 കോടിയോളം െചലവഴിച്ച് അതോറിറ്റി പണി പൂർത്തിയാക്കുകയും 'തെളിനീർ' എന്ന കുപ്പിവെള്ളം വിപണിയിലെത്തിക്കാൻ നടപടി തുടങ്ങുകയും ചെയ്ത സന്ദർഭത്തിലാണ് പദ്ധതി കൈമാറിയത്. പിന്നീട് പ്ലാൻറ് പ്രവർത്തനം അനിശ്ചിതാവസ്ഥയിലായി. കൈമാറ്റത്തിനെതിരെ ഇടത് സംഘടനകളടക്കം പ്രതികരിച്ചെങ്കിലും ഫലമുണ്ടായില്ല.ബി.െഎ.എസ് സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് വൈകാൻ കാരണമായി കിഡ്ക് അധികൃതർ പറയുന്നത്.
മൈക്രോ ബയോളജി ടെസ്റ്റും പാസാകാനുണ്ട്. 2006ൽ തുടങ്ങി പലവിധ പ്രതിസന്ധികളെ അതിജീവിച്ച് പൂർത്തിയാകലിനോടടുത്ത ഘട്ടത്തിൽപോലും പദ്ധതി അട്ടിമറിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നിരവധി ആസൂത്രിത നീക്കങ്ങൾ നടന്നിരുന്നു.
പ്ലാൻറ് ആരംഭിക്കുന്നതിെൻറ ഭാഗമായി ബുധനാഴ്ച അവലോകനയോഗം വിളിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി 'മാധ്യമ'ത്തോട് പറഞ്ഞു. ഡിസൈനുമായി ബന്ധപ്പെട്ട ചില തടസ്സങ്ങളും നടപടികളും മാത്രമാണ് ശേഷിക്കുന്നത്. സാധ്യമാകും വേഗം പ്രവർത്തിപ്പിക്കാനാണ് ഉേദ്ദശമെന്നും മന്ത്രി പറഞ്ഞു.
വർഷമൊന്ന് കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കാനോ ഒരു കുപ്പിവെള്ളം പോലും പുറത്തിറക്കാനോ കിഡ്ക്കിന് കഴിയാത്ത സാഹചര്യത്തിൽ പ്ലാൻറ് തിരിച്ചേൽപിക്കണമെന്ന് ഒാൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി). പദ്ധതി നശിപ്പിക്കാൻ ഉന്നത നീക്കം നടക്കുന്നുെണ്ടന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.