തൊടുപുഴ/മൂലമറ്റം: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ ആറിന് ഡാമിെൻറ ഒരു ഷട്ടർ (നമ്പർ മൂന്ന്) തുറക്കും. മൂന്നാം നമ്പർ ഷട്ടർ 40 മുതൽ 150 സെ.മീ. വരെ ഉയർത്തി 40 മുതൽ 150 ക്യുമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്കൊഴുക്കും. ചെറുതോണി ഡാമിെൻറ താഴെ പ്രാദേശത്തുള്ളവരും പെരിയാറിെൻറ ഇരുകരകളിലുള്ളവരും അതിജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
ജലനിരപ്പ് 2401 അടി കടന്നതോടെ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിെൻറ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കുന്നതും മുല്ലപ്പെരിയാർ ഡാമിൽനിന്നുള്ള നീരൊഴുക്ക് വർധിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. ജലനിരപ്പ് തിങ്കളാഴ്ച വൈകീട്ട് ആറിന് 2401.05 അടിയിലെത്തി. 2402 അടിയെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. കഴിഞ്ഞ 12 മണിക്കൂറിനിടെ ഇടുക്കി അണക്കെട്ടിൽ 0.25 അടി വെള്ളമാണ് ഉയർന്നത്. ഇതിനുമുമ്പ് 1981ൽ ജലനിരപ്പ് 2403 അടിയും 1992, 2007, 2013, 2018 വർഷങ്ങളിൽ 2401 അടിയും കടന്നിരുന്നു.
സാധാരണ ലഭിക്കുന്നതിനേക്കാൾ രണ്ടിരട്ടിയിലധികം മഴയാണ് ഇത്തവണ ഇടുക്കിയിൽ ലഭിച്ചത്. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ ആറുവരെ സാധാരണ ലഭിക്കേണ്ടിയിരുന്നത് 539 മി.മീ. മഴ ആണെങ്കിൽ, ലഭിച്ചത് 1246.4 മി.മീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.