എടക്കാട് (കണ്ണൂർ): കൃത്രിമ ജലപാതയുടെ സർവെ കർമസമിതി പ്രവർത്തകർ തടഞ്ഞു. 13 പേരെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും തടഞ്ഞതിനാൽ രണ്ടുദിവസം സർവെ നടത്തിയിരുന്നില്ല. ശനിയാഴ്ച വൻ പൊലീസ് സന്നാഹത്തോടെ വീണ്ടും സർവെ പുനരാരംഭിച്ചു. ഇതറിഞ്ഞ കർമ്മസമിതി പ്രവർത്തകർ ജലപാതക്ക് സർവെ നടന്നുകൊണ്ടിരിക്കുന്ന കടമ്പൂർ, ആനപ്പാലത്തിന് സമീപത്ത് നിന്ന് പ്രകടനമായെത്തി പ്രതിഷേധയോഗം ചേർന്ന് സർവെ തടയുകയായിരുന്നു.
കടമ്പൂർ പഞ്ചായത്ത് മെമ്പർമാരായ ടി.വി. രമ്യ, കെ.വി. ഷീജ, കർമസമിതി നേതാക്കളായ ടി.വി. മനോഹരൻ, വേണുഗോപാൽ, പി.കൃഷ്ണൻ, ചന്ദ്രൻ, കെ. മോഹനൻ, കെ.കെ.സത്യൻ, സി.കെ. ബാബു, പി.പി. അജിത്ത്, പി.വി. രജിത്ത്, ശ്രീജിത്ത്, മണി, സുരേന്ദ്രൻ രയോരത്ത് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിലും ഇവർ മുദ്രാവാക്യം വിളിച്ചു. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
പ്രതിഷേധ യോഗം രാജൻ കോരമ്പേത്ത് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ രയോരത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക് മെമ്പർ കെ.വി. ജയരാജൻ, പവിത്രൻ, കെ.എ. മോഹനൻ, നാവത്ത് ചന്ദ്രൻ, വേണുഗോപാൽ, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.