???????? ????????? ????????? ????????????? ???????????????? ???????? ????? ???????? ??. ???? ????????? ?????????????????

കോളനിയിലെ ക്ലാസ്​മുറിയിലേക്ക്​ അവരെക്കാണാൻ കലക്​ടർ അദീലയെത്തി

പനമരം (വയനാട്​): കോളനിയിലെ ക്ലാസ്​മുറിയിലേക്ക്​ തങ്ങളെക്കാണാൻ ജില്ല കലക്​ടർ നേരി​ട്ടെത്തിയപ്പോൾ അവർ ഒന്നമ്പരന്നു. പനമരം ഗ്രാമപഞ്ചായത്തിലെ പരക്കുനി കോളനിയിലേക്കാണ്​ വയനാട്​ ജില്ല കലക്​ടർ ഡോ. അദീല അബ്​ദുല്ല സന്ദർശനത്തിനെത്തിയത്​. കോളനിയിൽ വിദ്യാര്‍ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ പഠനകേന്ദ്രമായ ആള്‍ട്ടര്‍നേറ്റ് സ്‌കൂൾ സന്ദർശിച്ച കലക്​ടർ വിദ്യാർഥികളോട്​ പഠനസൗകര്യങ്ങളെക്കുറിച്ച്​ വിശദമായി ചോദിച്ചറിഞ്ഞു​. കോവിഡ്​ മഹാമാരിക്കാലത്ത്​ മാസ്​കണിഞ്ഞ്​ ആൾട്ടർനേറ്റ്​ സ്​കൂളിൽ ഏറെ താൽപര്യത്തോടെ പഠനം തുടരുന്ന വിദ്യാര്‍ഥികളുമായി ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ചുള്ള വിലയിരുത്തലും അവർ നടത്തി. 

കോളനിയിലെ അടിസ്ഥാന സൗകര്യങ്ങളും താമസക്കാരുടെ സുരക്ഷ ക്രമീകരണങ്ങളും വിലയിരുത്തതി​​െൻറ ഭാഗമായാണ് ജില്ല കലക്​ടർ പരക്കുനിയിലെത്തിയത്​. കോവിഡ് പശ്ചാത്തലത്തില്‍ ഇവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. കോളനിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കുന്ന സ്ഥലവും കലക്ടര്‍ സന്ദര്‍ശിച്ചു.

Tags:    
News Summary - Wayanad district collector Adeela Abdulla visits Parakkuni Colony -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.