മേപ്പാടി ആശുപത്രി മുറ്റത്ത് കാത്തുനിൽക്കുന്ന കൂട്ടുകാർ

മഹേഷ്, വൈഷ്ണവ്, സിഷിൻ... നിങ്ങളെ തേടി പ്രിയ ചങ്കുകൾ ഇവിടെയുണ്ട്

മേപ്പാടി: രണ്ടാൾക്ക് കയറാവുന്ന സ്കൂട്ടറാണെങ്കിൽപോലും പ്രിയ ചങ്കുകളായതിനാൽ മറ്റുള്ളവരെയും കയറ്റിപ്പോവുമായിരുന്നു അവർ. പക്ഷേ അവരിൽ ചിലരെ മരണം വന്നുവിളിച്ചു, ചിലരെയാകട്ടെ ദുരന്തത്തിൽ കാണാനുമില്ല. മേപ്പാടി സർക്കാർ ആശുപത്രി മുറ്റത്ത് നിറ കണ്ണുകളുമായി അവർ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരെ തിരയാൻ തുടങ്ങിയിട്ട് മൂന്നുദിവസം പിന്നിട്ടു.

മുണ്ടക്കൈ സ്വദേശികളായ സിനാൻ, ആദിൽ, അംജത് അലി എന്നിവരാണ് നിശ്ചേതനമായ ഓരോ ദേഹവും തങ്ങളുടെ ചങ്കുകളുടേതാണോ എന്ന് തിരയുന്നത്. ഗിരിജിത്ത്, നസിൻ, മഹേഷ്, വൈഷ്ണവ്, സിഷിൻ എന്നീ സുഹൃത്തുക്കളെയാണ് ഉരുൾപൊട്ടലിൽ അവർക്ക് നഷ്ടമായത്. ദുരന്തം നടന്ന ദിവസം രാത്രി 11 വരെ ഇവരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഫോൺ പ്രവർത്തിക്കാതെയായി.

ഇതിൽ നസിന്റെയും ഗിരിജിത്തിന്റെയും മൃതദേഹം കണ്ടുകിട്ടി. മഹേഷിനെയും വൈഷ്ണവിനെയും സിഷിനെയും കാണാനില്ല. ഓരോ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴും ഇവർ ഓടിയെത്തും.. പ്രിയപ്പെട്ടവരെ തിരയും.. പിന്നെ നിരാശയോടെ മടങ്ങും. ഒരുമിച്ച് പഠിക്കുന്നവരെ മാത്രമല്ല ആത്മമിത്രങ്ങളെ കൂടിയാണ് ദുരന്തത്തിൽ ഇവർക്ക് നഷ്ടമായത്.

Tags:    
News Summary - wayanad landslide missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.