തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ നാനാതുറകളിലുമുള്ള സഹൃദയരുടെ സഹായം പ്രവഹിക്കുന്നു. കുഞ്ഞുകുട്ടികളുടെ സമ്പാദ്യക്കുടുക്ക മുതൽ വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, വ്യവസായ പ്രമുഖർ തുടങ്ങിയവരുടെ കോടികൾ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എത്തി.
ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍ - രണ്ട് കോടി രൂപ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ - ഒരു കോടി രൂപ
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ - ഒരു കോടി രൂപ
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ - ഒരു കോടി
മുന്‍ എംപിയും എസ്ആര്‍എം യൂണിവേഴ്സിറ്റി ഫൗണ്ടര്‍ ചാന്‍സിലറുമായ ഡോ. ടി. ആർ പാരിവേന്ദർ - ഒരു കോടി രൂപ
ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് - 50,34,000 രൂപ
സിപിഎം സംസ്ഥാന കമ്മിറ്റി - 25 ലക്ഷം രൂപ
ചലച്ചിത്രതാരം മോഹൻലാൽ - 25 ലക്ഷം രൂപ
അഖിലേന്താ ജനാധിപത്യ മഹിളാ അസോസിയേഷൻ - 35 ലക്ഷം രൂപ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ - 25 ലക്ഷം രൂപ
മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ - അഞ്ച് ലക്ഷം രൂപ
കൊല്ലം മൈലക്കാട് സ്വദേശി രാജിവ് ജോസ് - അഞ്ച് ലക്ഷം രൂപ
സീനിയര്‍ അഡ്വക്കേറ്റ് കെ കെ വേണുഗോപാല്‍ - അഞ്ച് ലക്ഷം രൂപ
കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ - മൂന്ന് ലക്ഷം രൂപ
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ - രണ്ടര ലക്ഷം രൂപ
വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ, സിഐടിയു - രണ്ട് ലക്ഷം രൂപ
ചലച്ചിത്രതാരം നവ്യാ നായര്‍ - ഒരു ലക്ഷം രൂപ
മുന്‍ സ്പീക്കര്‍ വി എം സുധീരൻ ഒരു മാസത്തെ പെൻഷൻ തുക 34,000 രൂപ
പുത്തന്‍ മഠത്തില്‍ രാജന്‍ ഗുരുക്കള്‍ - ഒരു ലക്ഷം രൂപ
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഒരു മാസത്തെ ഹോണറേറിയം തുകയായ 17, 550 രൂപ
കണ്ടന്റ് ക്രിയേറ്റീവ്സ് ഓഫ് കേരള ( യൂട്യൂബേഴ്സ് അസോസിയേഷൻ ഇൻ കേരള) - ഒന്നര ലക്ഷം രുപ
ആർച്ച സി അനിൽ, മടവൂർ - ഒരു ലക്ഷം രൂപ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറല്‍ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് ബാങ്ക് എംപ്ലോയീസ് യൂണിയൻ (ബെഫി) - 1,41,000 രൂപ
ആള്‍ കേരള സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്, കാറ്റഗറി നമ്പർ 537/2022 - 1,32,000 രൂപ
ചീഫ് സെക്രട്ടറി ഡോ. വേണു വി -ഒരു ലക്ഷം
പ്ലാനിംഗ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ -ഒരു ലക്ഷം
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് -ഒരു ലക്ഷം
വിപിഎസ് ഹെൽത്ത് കെയർ അത്യാവശ്യ മരുന്നുള്‍പ്പെടെ ഒരു കോടി രൂപയുടെ മെഡിക്കല്‍ അവശ്യവസ്തുകള്‍ കൈമാറുമെന്ന് ചെയർമാൻ ഷംഷീർ വയലിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.