വയനാട് തുരങ്കപാത: ആവശ്യം 19.59 ഹെക്ടർ ഭൂമി, പുനരധിവാസ നടപടികൾ സ്വീകരിക്കണം -മുഖ്യമന്ത്രി

കോഴിക്കോട്: വയനാട് തുരങ്കപാതയുമായി ബന്ധപ്പെട്ട് ആളുകളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ ആവശ്യമായ എല്ലാ പുനരധിവാസ നടപടികളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

പദ്ധതിക്ക് കോഴിക്കോട്, വയനാട് ജില്ലകളിലായി 19.59 ഹെക്ടർ ഭൂമിയാണ് ആവശ്യം. ഈ വർഷം ഡിസംബറിനു മുമ്പായി പരിസ്ഥിതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2,043 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. കോഴിക്കോട് ജില്ലയിൽ 19 (1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. ഇനി അവാർഡ് സ്റ്റേജ് ആണെന്നും ഒരു മാസംകൊണ്ട് എൻക്വയറി നടപടികൾ പൂർത്തിയാവുമെന്നും കലക്ടർ എ. ഗീത യോഗത്തെ അറിയിച്ചു.

Tags:    
News Summary - Wayanad Tunnel: rehabilitation steps should be taken says Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.