തിരുവനന്തപുരം: വയനാടിന്‍റെ കണ്ണീരും ഉള്ളുപിടയുന്ന ഗസ്സയുടെ നോവുകളും നിറഞ്ഞ് അറബിഗാന മത്സരം. ഇരാകളാക്കപ്പെട്ടവർക്ക് ഐക്യദാർഢ്യവും വേദനയനുഭവിക്കുന്നവർക്ക് സ്വാന്തന സന്ദേശവും പകരുന്നവയായിരുന്നു ഗാനങ്ങൾ ഓരോന്നും.
ഇനിയുമുണങ്ങാത്ത ഉരുൾ ദുരന്തത്തിന്‍റെ മുറിവുകളായിരുന്നു പാട്ടുകളിൽ നിറഞ്ഞത്. മനുഷ്യ മനസ്സാക്ഷി മരവിക്കുന്ന ക്രൂരതകൾക്ക് അവിരാമം ഇരാകളാകുന്ന ഫലസ്തീൻ ജനതയുടെ നിസ്സഹായതകളും വരികളിൽ പ്രതിഫലിച്ചു.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ തന്നെയാണ് പകുതിയോളം മത്സരാർഥികളും പാടുവാൻ തെരഞ്ഞെടുത്തത്. ഉച്ചാരണ ശുദ്ധിയും താളാത്മകതയും മികവ് നൽകിയ മത്സരങ്ങളിൽ പെൺകുട്ടികളെ വിഭാഗത്തിൽ എല്ലാവരും ആൺകുട്ടികൾ വിഭാഗത്തിൽ ഒരാളൊഴികെ മറ്റെല്ലാ മത്സരാർഥികളും എ ഗ്രേഡ് നേടി. വിഷയ മികവിൽ പാടിയ കുട്ടികളും രചയിതാക്കളും അഭിനന്ദനമർഹിക്കുന്നുവെന്ന് വിധികർത്താക്കൾ ഫലപ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി. മറ്റു പല സംഗീത ശാഖകളിലും പോലെ ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ നുഴഞ്ഞു കയറ്റം ഇതിലും ഉണ്ടാകുന്നോ എന്ന ആശങ്കയും വിധികർത്താക്കൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.