കോഴിക്കോട്: അറിവും ജീവിത സാഹചര്യവും മെച്ചപ്പെടുത്തൽ മാത്രമായിരിക്കരുത് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യംവെക്കേണ്ടതെന്നും നാടിനും സമൂഹത്തിനും ഉപകാരമുള്ള ഉത്തമപൗരൻമാരെ സൃഷ്ടിക്കലാകണം അതിെൻറ ഉദ്ദേശ്യമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്്ദുൽ അസീസ്. കേരള മദ്റസ എജുക്കേഷൻ ബോർഡിെൻറ മദ്റസ പ്രവേശനോത്സവം 2021 സംസ്ഥാന തലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് സാഹചര്യത്തിൽ ബോർഡിെൻറ കീഴിലെ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ജി.സി.സി രാജ്യങ്ങളിലുമുള്ള മദ്റസകളിൽ ഓൺലൈൻ രീതിയിലാണ് പുതിയ അധ്യയന വർഷ ക്ലാസുകൾ ആരംഭിക്കുന്നത്. ബോർഡ് നടത്തുന്ന പരീക്ഷകളും ടാലൻറ് സെർച് പരീക്ഷയും ഓൺലൈനായാണ് പുതിയ സാഹചര്യത്തിൽ ക്രമീകരിച്ചത്.
ഐ.ഇ.സി.ഐ ചെയർമാൻ ഡോ. ആർ. യൂസുഫ് അധ്യക്ഷത വഹിച്ചു. സി.ഇ.ഒ ഡോ. ബദീഉസ്മാൻ, മദ്റസ ബോർഡ് ഡയറക്ടർ സുശീർ ഹസൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.