ഇടുക്കി: മുസ്ലിം ലീഗിനെതിരായ വിമർശനം തുടരുമെന്ന് മന്ത്രി എം.എം. മണി. സി.പി.എം മുസ് ലിംകളുടെ വിമർശകരല്ല. മലപ്പുറം ജില്ല രൂപവത്കരിച്ചത് ഇ.എം.എസ് നമ്പൂതിരിപ്പാട് ആണെന്നും എം.എം. മണി പറഞ്ഞു.
തലശ്ശേരി ലഹളകാലത്ത് മുണ്ടും മടക്കിക്കുത്തി നിന്നത് സി.പി.എം ആണ്. സി.എച്ച്. മുഹമ്മദ് കോയ അടക്കം ആരും അവിടെ വന്നിട്ടില്ല. ഇ.എം.എസും എം.വി. രാഘവനും അടക്കമുള്ളവരാണ് നേരിട്ടത്. മാറാട് കലാപ കാലത്തും സി.പി.എം ആണ് നിലകൊണ്ടതെന്നും എം.എം. മണി വ്യക്തമാക്കി.
ശബരിമല കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ വിഷയത്തിൽ ആർക്കും ഇടപെടാനാവില്ല. കോൺഗ്രസിന്റെ നിലപാട് ബഡായിയാണെന്നും മന്ത്രി മണി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.