വീട്ടിൽനിന്ന്​ ആയുധങ്ങൾ പിടികൂടി; സി.പി.എം അനുഭാവി അറസ്​റ്റിൽ

പാനൂർ (കണ്ണൂർ): ചമ്പാട്ടുനിന്ന്​ ആയുധങ്ങൾ പിടികൂടിയ സംഭവത്തിൽ യുവാവിനെ കോടതി റിമാൻഡ്​ ചെയ്​തു. അരയാക്കൂലിലെ വിഷ്ണു വക്കച്ച​െൻറ (26) വീട്ടിൽ നിന്നാണ് വാളും ഇരുമ്പുദണ്ഡും പിടികൂടിയത്. ഇയാൾ സി.പി.എം അനുഭാവിയാണെന്ന് പൊലീസ് പറഞ്ഞു.

ബി.ജെ.പി അനുഭാവി പന്ന്യന്നൂരിലെ വിനീഷിനെ മർദിച്ച കേസിലെ പ്രതിയെ തേടിയെത്തിയ പാനൂർ എസ്.ഐ ഗണേഷും സംഘവും വിഷ്ണുവിനെ പിടികൂടുകയും ആയുധം കണ്ടെടുക്കുകയുമായിരുന്നു. ഇയാൾ നേരത്തേ ചില കേസുകളിലും പ്രതിയാണ്. അതേസമയം, പ്രതിക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന്​ സി.പി.എം ചമ്പാട് ലോക്കൽ സെക്രട്ടറി അറിയിച്ചു.

Tags:    
News Summary - Weapons seized from home; CPM supporter arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.