കണ്ണൂർ: തോട്ടടയിൽ കല്യാണ വീട്ടിൽ നടന്ന ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും ജാമ്യം. സംഭവത്തിൽ അറസ്റ്റിലായ എട്ടു പ്രതികൾക്കാണ് തലശ്ശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
കേസിൽ 90 ദിവസം പിന്നിട്ടിട്ടും യഥാസമയം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി നടപടി. 2020 ഫെബ്രുവരി 13നാണ് തോട്ടട അമ്മുപറമ്പിലെ കല്യാണ വീട്ടിൽ നടന്ന ബോംബേറിൽ യുവാവ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ ഏച്ചൂര്‍ പരേതനായ ബാലകണ്ടി മോഹനനന്‍റെ മകൻ ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എടക്കാട് പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ, സംഭവം കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടിടും കേസിൽ കുറ്റപത്രം സമർപ്പിക്കാനോ മുഴുവൻ പ്രതികളെ പിടികൂടാനോ പൊലീസിന് സാധിച്ചിട്ടില്ല.
ആകെ പത്തു പ്രതികളുള്ള കേസിൽ എട്ടു പേരെയാണ് ഇതുവരെ പിടികൂടിയത്. പി. മിഥുൻ, പി. അക്ഷയ്, ഗോകുൽ, സനദ്, നിഖിൽ, നാരായണൻ, വേണുഗോപാൽ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.