തിരുവനന്തപുരം: കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ ഫലം ക േരള ജനത സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുന്നുവെന്നതിെൻറ വിധിയെഴുത ്താണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.
മഞ്ചേശ്വരം, വട്ടിയൂര്‍കാവ്, കോന്നി മണ്ഡലങ്ങളില്‍ ബി.ജെ.പി പിന്നിലേക്ക് പോയത് നല്ല സൂചനയാണ്. കേരള സര്‍ക്കാറിെൻറ ജനവിരുദ്ധതയെ രാഷ്ട്രീയമായി നേരിടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടതാണ് യു.ഡി.എഫിന് വേണ്ടത്ര വിജയം നേടാനാവാതെ പോയത്. മതനിരപേക്ഷതക്കും ജനാധിപത്യത്തിനും അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ കേരള ജനതയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.