Representational Image

ക്ഷേമ പെൻഷൻ തട്ടിപ്പ്: സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തും

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ വിശദമായ പരിശോധനക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റിയാണ് പരിശോധന നടത്തുക. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റി പരിശോധന നടത്തും.

ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽനിന്ന് ശേഖരിച്ച് പരിശോധിക്കും. പരിശോധനക്ക് ശേഷം സോഷ്യൽ ഓഡിറ്റിങ്ങിന്റെ ഭാഗമായി പേരുകൾ പ്രസിദ്ധീകരിക്കുന്നതും ആലോചനയിലുണ്ട്. പട്ടിക പ്രകാരം വകുപ്പ് തലത്തില്‍ ആദ്യം വിശദീകരണം തേടും. തുടര്‍ന്ന് നടപടിയിലേക്ക് കടക്കും.

മുഖ്യമന്ത്രി യോഗം വിളിച്ച് പെൻഷൻ ഉപഭോക്താക്കളുടെ വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അർഹതപ്പെട്ടവർക്ക് മാത്രമാണ് പെൻഷൻ കിട്ടുന്നത് എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമപെൻഷൻ വാങ്ങുന്നു എന്ന് കണ്ടെത്തിയതിന് തുടർന്ന് കർശന നടപടികൾ സ്വീകരിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. അനർഹരായ വ്യക്തികൾക്ക് ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച പരിശോധനകൾ കർശനമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Tags:    
News Summary - Welfare pension scam: Social Auditing Society to probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.