കൊച്ചി: മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷന്‍റെ മൂന്ന് ഗഡു നൽകാൻ തീരുമാനമായതായി സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഒരു ഗഡു നൽകിവരുകയാണ്. 2023 നവംബർ, ഡിസംബർ മാസങ്ങളിലെ രണ്ട് ഗഡു ഏപ്രിൽ ഒമ്പതുമുതൽ ഒന്നിച്ച് വിതരണം ചെയ്തുതുടങ്ങും. ഇതോടെ കുടിശ്ശികയുള്ള മൂന്ന് ഗഡു പെൻഷൻ തുകയാണ് അർഹരുടെ കൈകളിലേക്ക് അടുപ്പിച്ച് എത്തുക.
നാലുമാസത്തെ കുടിശ്ശികയാണ് നൽകാൻ ബാക്കിയുണ്ടാവുകയെന്നും സർക്കാർ വ്യക്തമാക്കി. പെൻഷൻ തുടർച്ചതായി മുടങ്ങുന്നത് സംബന്ധിച്ച് ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് ഹരജി ജൂൺ പത്തിന് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റി.
ക്ഷേമ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് കോഴിക്കോട് ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തെതുടർന്ന് സ്വമേധയാ സ്വീകരിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പെൻഷൻ മുടങ്ങിയതിനെതിരെ അടിമാലി സ്വദേശി മറിയക്കുട്ടി നൽകിയ ഹരജിയും ഇതോടൊപ്പമാണ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.