മണ്ണാര്‍ക്കാട്: സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തെതുടര്‍ന്ന് നിരവധി പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ ലഭിച്ചില്ളെന്ന് പരാതി. 2016 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ വിവിധ ക്ഷേമപെന്‍ഷനുകളാണ് നിരവധി ഗുണഭോക്താക്കള്‍ക്ക് ലഭിക്കാത്തത്. ഗ്രാമപഞ്ചായത്ത് ഓഫിസുകളില്‍ സത്യവാങ്മൂലത്തിനുള്ള ഫോറം വാങ്ങാന്‍ കുറഞ്ഞദിവസം മാത്രം അനുഭവിക്കുകയും, ലഭിച്ച വിവരങ്ങള്‍ ഉടന്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ചതുമാണ് വിനയായതെന്നാണ് പരാതി. സത്യവാങ്മൂലത്തിന്‍െറ കാര്യം പകുതിയിലധികം ഗുണഭോക്താക്കളും അറിഞ്ഞിട്ടില്ല.
എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്ന് സത്യവാങ്മൂലം ലഭിച്ചതും അല്ലാത്തതുമായ വിവരങ്ങള്‍ അധികൃതര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു. ഓരോ ഗ്രാമപഞ്ചായത്തിലും ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തവരുടെ എണ്ണം 50 മുതല്‍ 300 വരെ വരുമെന്നാണ് പറയുന്നത്. പെന്‍ഷന്‍ ഐ.ഡിയില്‍ ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്കും ഇപ്രാവശ്യം പെന്‍ഷന്‍ ലഭിച്ചിട്ടില്ല. കിടപ്പിലായ പല ഗുണഭോക്താക്കളും ആശങ്കയിലാണ്. നേരിട്ട് പെന്‍ഷന്‍ ലഭിച്ചാല്‍ മതിയെന്ന് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയവര്‍ക്ക് പ്രദേശത്തെ സഹകരണ ബാങ്കുകളെയാണ് നിശ്ചയിച്ച് നല്‍കിയത്. എന്നാല്‍, നോട്ട് നിരോധനത്തെതുടര്‍ന്ന് സഹകരണ ബാങ്കുകളില്‍ പണമില്ലാത്തത് ഇവരെ ദുരിതത്തിലാക്കി. സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചിട്ട് പത്ത് ദിവസത്തോളമായിട്ടും പല ഗുണഭോക്താക്കള്‍ക്കും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.