കൊച്ചി: അഭിപ്രായസ്വാതന്ത്ര്യം ആഘോഷിക്കപ്പെടുന്ന കാലത്ത് സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരായ വാട്സ്ആപ് സന്ദേശം പങ്കുവെച്ചതിെൻറ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈകോടതി.
ജീവിക്കാനുള്ള അവകാശത്തിെൻറ ഭാഗമായാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ കാണുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. വാട്സ്ആപ് സന്ദേശം ഷെയര്‍ ചെയ്തതിന് ജീവനക്കാരനെ സസ്പെൻഡ് ചെയ്ത കെ.എസ്.ഇ.ബി നടപടി റദ്ദാക്കിയാണ് ഈ നിരീക്ഷണം. കെ.എസ്.ഇ.ബിയില്‍ കാഷ്യറായ കണ്ണൂര്‍ സ്വദേശി പി.വി. രതീഷ് സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരായ വാട്സ്ആപ് സന്ദേശം 2016ലാണ് സ്വകാര്യ വാട്സ്ആപ് ഗ്രൂപ്പിൽ ഷെയര്‍ ചെയ്തത്.
ഇതേതുടർന്ന് 2016 സെപ്റ്റംബര്‍ 29 മുതല്‍ ഡിസംബര്‍ 19 വരെ സർവിസില്‍നിന്ന് സസ്പെൻഡ് ചെയ്തു. പിന്നീട് സസ്പെന്ഷന് കാലാവധി അവധിയായി കണക്കാക്കി. ഇതിനെതിരെ രതീഷ് കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് ലഭിച്ച സന്ദേശം സ്വകാര്യ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും അതിെൻറ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യം തടയാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു ഹരജിയില്‍ പറഞ്ഞത്.
സ്വകാര്യ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത വാട്സ്ആപ് സന്ദേശത്തിെൻറ സ്ക്രീന്‍ ഷോട്ട് എങ്ങനെയാണ് കെ.എസ്.ഇ.ബി അധികൃതര്‍ക്ക് ലഭിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബി സര്‍ക്കാറിെൻറ ഒരു വകുപ്പ് അല്ലെന്നിരിക്കെ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന സന്ദേശം പങ്കുവെച്ചതിെൻറ പേരില്‍ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാനാകില്ല.
ഹരജിക്കാരെൻറ സസ്പെന്ഷന് കാലാവധി റെഗുലര്‍ സര്‍വിസായി കണക്കാക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.