തിരുവനന്തപുരം: േലാക്ഡൗൺ ഇളവിെൻറ പശ്ചാത്തലത്തിൽ കടകളിൽ പോകുന്നവരുടെയും അവിടത്തെ ജീവനക്കാരുടെയും കാര്യത്തിൽ മന്ത്രി നിയമസഭയിൽ പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി സർക്കാർ ഉത്തരവ്. പൊലീസിന് പെറ്റിയടിക്കാൻ പുതിയ പഴുതായി മാറുമെന്നും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും പരക്കെ പരാതി ഉയർന്നു.
കടകൾ സന്ദർശിക്കുന്നവർ ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരോ 72 മണിക്കൂറിനുള്ളില്‍ ആര്.ടി.പി.സി.ആര് നെഗറ്റിവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യമെന്നായിരുന്നു ചട്ടം 300 പ്രകാരം മന്ത്രി വീണാ ജോർജ് നടത്തിയ പ്രസ്താവനയിൽ പറഞ്ഞത്.
എന്നാൽ, പുതിയ മാനദണ്ഡങ്ങൾ സംബന്ധിച്ച ഉത്തരവ് വന്നപ്പോൾ ഒരു ഡോസ് വാക്സിനെടുത്ത് 14 ദിവസം പിന്നിട്ടവർ, കോവിഡ് പോസിറ്റിവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്ത് നെഗറ്റിവായവർ എന്നിവർക്ക് മാത്രമേ വ്യാപാരശാലകളിലും മാർക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാകൂവെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
എല്ലാ കടകളിലും ടൂറിസം കേന്ദ്രങ്ങളിലും വാക്സിനെടുത്ത ജീവനക്കാരുടെ എണ്ണവും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും പരസ്യപ്പെടുത്തണമെന്നുമുള്ള ഉത്തരവും നൽകിയിട്ടുണ്ട്. ഇതിെൻറ ഉത്തരവാദിത്തം സ്ഥാപനമുടമക്കാണെന്നും പൊലീസും തദ്ദേശസ്ഥാപന അധികാരികളും പരിശോധിക്കണമെന്നുമുള്ള നിർദേശം ഉത്തരവിലുണ്ട്. ഇത് പ്രായോഗികതലത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.