വടകര: രാഷ്ട്രീയ കേരളത്തിെൻറ ശ്രദ്ധാകേന്ദ്രമാണ് നാദാപുരം നിയോജക മണ്ഡലം. ചിലപ്പോഴൊക്കെ അസ്വസ്ഥത പുരണ്ട വാര്‍ത്തകള്‍ കൊണ്ടാണെങ്കിലും പലപ്പോഴും മാനവികതയുടെ മഹത്തായ സന്ദേശം കൊണ്ടുകൂടി നാദാപുരം ശ്രദ്ധയില്‍ ഇടംപിടിക്കാറുണ്ട്.
വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ നാദാപുരത്തിെൻറ മനസ്സ് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യം ശക്തമാണ്. അതിനുകാരണം, മത്സരത്തിെൻറ മട്ടും ഭാവവും മാറിയതുതന്നെയാണ്.
സംസ്ഥാന ഭരണത്തിെൻറ തുടര്‍ച്ചക്ക് ഓരോ സീറ്റും ഇടതിനു നിര്‍ണായകമാണ്. അതിനാല്‍ ഏറെ കരുതലോടെയാണ് ഇടതുമുന്നണിയുടെ നീക്കം. നേരത്തെ സി.പി.ഐയില്‍നിന്നും മണ്ഡലം സ്വന്തമാക്കാന്‍ ചില ശ്രമം സി.പി.എം നടത്തിയിരുന്നു. സി.പി.ഐയുടെ എതിര്‍പ്പിനുപുറമെ, അത്, ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാമെന്ന തിരിച്ചറിവില്‍നിന്നാണ് പിന്മാറിയത്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ മത്സരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍ കുമാറിനുതന്നെയാണ് സാധ്യത.
എന്നാല്‍, എല്‍.ജെ.ഡിയും കേരള കോണ്‍ഗ്രസ് എമ്മും യു.ഡി.എഫ് വിട്ട സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ സീറ്റ് ലഭിക്കും. അങ്ങനെയെങ്കില്‍ നാദാപുരം ആവശ്യപ്പെടണമെന്ന് മുസ്ലിം ലീഗിനുള്ളില്‍ ആവശ്യമുയരുന്നുണ്ട്. ഇക്കാര്യത്തില്‍ മുന്നണി തലത്തില്‍ ചര്‍ച്ചകളൊന്നും നടന്നില്ല.
മണ്ഡലം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ് കിണഞ്ഞ് ശ്രമിക്കുന്ന സാഹചര്യത്തില്‍ ഏറെ കരുതലോടെയാണ് സി.പി.ഐ നീക്കം. സത്യന് മൊകേരിയുടെ പേരാണ് പ്രധാനമായും ഉയരുന്നത്. ഇതോടൊപ്പം രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചെങ്കിലും വീണ്ടും ഇ.കെ. വിജയനെ തന്നെ പരിഗണിക്കണമെന്നാവശ്യം സി.പി.എമ്മിെൻറ ഭാഗത്തുനിന്നുൾപ്പെടെ ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു തവണമാത്രമാണ് യു.ഡി.എഫിന് മണ്ഡലം ലഭിച്ചത്. അതാകട്ടെ, പി.എസ്.പിയുള്‍പ്പെടെയുള്ള കക്ഷികളുടെ പിന്തുണയോടെയാണ്. അത്, 1960കളിലാണ്. മുസ്ലിം ലീഗിലെ ഹമീദലി ഷംനാടാണ് അന്ന് ജയിച്ചത്. 1970 മുതല്‍ അഞ്ച് പതിറ്റാണ്ടായി സി.പി.ഐയുടെ സ്വന്തമാണ് നാദാപുരം.
തുടര്‍ച്ചയുണ്ടാകുമോയെന്ന ചോദ്യമാണിവിടെയുള്ളത്. 10 പഞ്ചായത്തുകളുള്‍പ്പെടുന്ന മണ്ഡലമാണ് നാദാപുരം. ഇതില്‍ ആറിടത്ത് എല്‍.ഡി.എഫും നാലിടത്ത് യു.ഡി.എഫുമാണ് ഭരിക്കുന്നത്.
കഴിഞ്ഞ പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ കെ. മുരളീധരന് മണ്ഡലത്തില്‍ നേടിയ ഭൂരിപക്ഷമാണ് യു.ഡി.എഫിെൻറ പ്രതീക്ഷ. 2016ല്‍ ഇ.കെ. വിജയന് 4,759 വോട്ടിെൻറ ഭൂരിപക്ഷമാണ് നേടിയിരുന്നത്. എന്നാല്‍, പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 17,596 വോട്ടിെൻറ ഭൂരിപക്ഷമാണ് നേടിയത്.
1957-സി.എച്ച്. കണാരന്
(സി.പി.ഐ)
1960-ഹമീദലി ഷംനാട്
(മുസ്ലിം ലീഗ്)
1967- ഇ.വി. കുമാരന് (സി.പി.എം)
1970-എം. കുമാരന് (സി.പി.ഐ)
1977-കാന്തലോട്ട് കുഞ്ഞമ്പു
(സി.പി.ഐ)
1980-കെ.ടി. കണാരന്
(സി.പി.ഐ)
1982-കെ. ടി. കണാരന്
(സി.പി.ഐ)
1987-സത്യന് മൊകേരി
(സി.പി.ഐ)
1991-സത്യന് മൊകേരി
(സി.പി.ഐ)
1996-സത്യന് മൊകേരി
(സി.പി.ഐ)
2001- ബിനോയ് വിശ്വം
(സി.പി.ഐ)
2006 -ബിനോയ് വിശ്വം
(സി.പി.ഐ)
2011-(മുതല്‍) ഇ.കെ. വിജയന് (സി.പി.ഐ)
മണ്ഡലത്തില്‍ ലഭിച്ച വാര്‍ഡുകളുടെ എണ്ണം എല്‍.ഡി.എഫ് -82, യു.ഡി.എഫ്-76.
2016 നിയമസഭ തെരഞ്ഞെടുപ്പ്
ഇ.കെ. വിജയന് (സി.പി.ഐ)
74, 742
അഡ്വ. കെ. പ്രവീണ്‍ കുമാര്‍
(കോണ്‍ഗ്രസ്) 69,983
എം.പി. രാജന് (ബി.ജെ.പി) 14,493
ഭൂരിപക്ഷം: 4,759
മുന്നണികള്‍ക്ക് ലഭിച്ച വോട്ടുകള്‍
യു.ഡി.എഫ്: 87061, എല്‍.ഡി.എഫ്: 69465 എന്‍.ഡി.എ: 8408 കെ. മുരളീധരെൻറ ഭൂരിപക്ഷം: 17,596
വടകര താലൂക്കിലെ ചെക്യാട്, എടച്ചേരി, കാവിലുമ്പാറ, കായക്കൊടി, മരുതോങ്കര, നാദാപുരം, നരിപ്പറ്റ, തൂണേരി, വളയം, വാണിമേല്‍ പഞ്ചായത്തുകള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.