മകളുടെ മുന്നിൽ വച്ച് ഭാര്യയെ കഴുത്തറുത്തു കൊന്നു; യുവാവ് പിടിയിൽ

പീരുമേട്: ആറുവയസുകാരിയായ മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറുത്തുകൊന്ന യുവാവ് പിടിയിൽ. ഭർത്താവ് ചന്ദ്രവനം പ്രിയദർശിനി കോളനിയിലെ രാജ(36)യാണ് അറസ്റ്റിലായത്. രാജലക്ഷ്മി(30)യെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ കഴിഞ്ഞദിവസം പുലർച്ചെയാണ് നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ തേയിലതോട്ടത്തിൽനിന്ന് പൊലീസ് പിടികൂടിയത്.

ബുധനാഴ്ച രാത്രി പത്തോടെയാണ് കൊലപാതകം. സംശയമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങളായി ഇരുവരും തമ്മിൽ കലഹത്തിലായിരുന്നു. കഴിഞ്ഞദിവസം തർക്കത്തിനിടെ രാജ ഭാര്യയെ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ രാജലക്ഷ്മി മരിച്ചിരുന്നു.

അതേസമയം സംഭവസമയം അമ്മ സ്ഥലത്തുണ്ടായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.10 വർഷം മുൻപ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചാണ് രാജലക്ഷ്മി രാജയ്ക്കൊപ്പം വന്നത്. ഇവർക്ക് ആറു വയസ്സുള്ള പെൺകുട്ടിയുണ്ട്. ഈ കുട്ടിക്ക് മുമ്പിൽവെച്ചായിരുന്നു കൊലപാതകം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.