നെൻമാറ: പാലക്കാട് മംഗലംഡാം ഒലിപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹവുമായി വനംവകുപ്പ് നെൻമാറ ഡിവിഷൻ ഓഫിസ് ഉപരോധിക്കുമെന്ന് നാട്ടുകാർ. ഒലിപ്പാറ സ്വദേശി മാണി മത്തായിയാണ് ടാപ്പിങ് ജോലിക്കിടെ പന്നിയുടെ കുത്തേറ്റ് മരിച്ചത്. ശരീരം പൂര്‍ണമായും പന്നി കുത്തിക്കീറിയിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലാണുള്ളത്. ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉച്ച രണ്ട് മണിയോടെ ഓഫിസ് ഉപരോധിക്കും. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഒലിപ്പാറ സെന്‍റ് പയസ് പള്ളി ഭാരവാഹികളും നാട്ടുകാരും വ്യാഴാഴ്ച രാത്രി യോഗം ചേർന്നാണ് ഉപരോധിക്കാൻ തീരുമാനിച്ചത്.
വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെ റബര്‍ ടാപ്പിങിനിടെയാണ് മാണി കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. ശരീരം പൂര്‍ണമായും പന്നി കുത്തിക്കീറിയിരുന്നു. ഒരുമണിക്കൂറോളം കഴിഞ്ഞാണ് നാട്ടുകാർ ആക്രമണ വിവരമറിഞ്ഞത്.
സാരമായി പരുക്കേറ്റ മാണിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണെപ്പട്ടു. ആക്രമിച്ച പന്നിയെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയെന്നും മാണിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായം അനുവദിച്ചതായും വനംവകുപ്പ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.