കാട്ടാനകൾ വീണ്ടും ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ചു

കല്ലടിക്കോട്: മലയോര ത്ത് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി വൻതോതിൽ കൃഷി നശിപ്പിച്ചു.വാഴ, കമുക്, റബർ, മറ്റ് നാടൻ വിളകൾ എന്നിവയാണ് നശിപ്പിച്ചത്. മീൻ വല്ലം ഭാഗത്ത് വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്ക് ഇറങ്ങിയ കാട്ടാന തച്ചൊടി രമേശിൻ്റെ 30 വാഴ, 15 കമുക് എന്നിവയും നശിപ്പിച്ചു.കഴിഞ്ഞ ദിവസം മൂന്നേക്കർ ഭാഗത്ത് പത്ത് കുന്നേൽ ജോസഫിൻ്റെ മരച്ചീനി കൃഷിയും സമീപ സ്ഥലങ്ങളിലെ കൃഷിയും കാട്ടാന പിഴുതിട്ടുംചവിട്ടിയും നശിപ്പിച്ചതായി കർഷകർ പറഞ്ഞു.മൂന്നേക്കർ, ചുള്ളിയാംകുളം, തുടിക്കോട് എന്നീ സ്ഥലങ്ങളിൽ മൂന്ന് ദിവസമായി കാട്ടാനകൾ രാത്രി ഇരുട്ടിയാൽ കാടിറങ്ങി ജനവാസ മേഖലയിലെത്തുന്നു.ആർ.ആർ.ടി.യുടെ സാന്നിധ്യമുണ്ടെങ്കിലും വെള്ളിയാഴ്ച നിരീക്ഷണം കഴിഞ്ഞ് ദ്രുത പ്രതികരണ സംഘം പോയ സമയത്താണ് കാട്ടാന എത്തിയത്. വന്യമൃഗശല്യ ബാധിത പ്രദേശങ്ങളിൽ നബാർഡിൻ്റെ ധനസഹായത്തോടെ 68 വഴിവിളക്കുകൾ സ്ഥാപിച്ചു. 
Tags:    
News Summary - Wild deer have again destroyed crops in residential areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.